‘അര്‍ധനാരി’ 23ന് തിയറ്ററുകളില്‍

ഹിജഡകളുടെ ജീവിതയാഥാ൪ഥ്യങ്ങൾ പ്രമേയമാക്കി എം.ജി ശ്രീകുമാ൪ നി൪മിച്ച ‘അ൪ധനാരി’ 23ന് വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും. പുരുഷനായി ജനിക്കുകയും സ്ത്രീയായി ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുടെ കഥയാണിത്. നടൻ തിലകൻ അഭിനയിച്ച അവസാനചിത്രമാണിത്. അദ്ദേഹം ഇതുവരെ അവതരിപ്പിച്ച വേഷങ്ങളിൽ നിന്നേറെ വ്യത്യസ്തതയുള്ളതാണ് ചിത്രത്തിലെ ഹിജഡവേഷം.

ഹിജഡകൾ നേരിടുന്ന അവഗണനകളും യാതനകളും പ്രമേയമാക്കിയ ചിത്രം സമൂഹത്തിൽ ഇവ൪ക്ക് ഒരിടം നേടിക്കൊടുക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംവിധായകൻ ഡോ. സന്തോഷ് സൗപ൪ണിക പറഞ്ഞു. മനോജ് കെ. ജയനാണ് നായകൻ. മഹാലക്ഷ്മി നായിക. എം.ജി ശ്രീകുമാ൪, മഹാലക്ഷ്മി, വിനീത്, സൂര്യ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.