ലണ്ടൻ: നക്ഷത്രങ്ങളെ സ്വപ്നം കണ്ട് ബഹിരാകാശത്തേക്ക് ഒരു വിനോദ യാത്ര. അതിന് തുടക്കം കുറിക്കുന്നതോ പാക് വനിത. ബഹിരാകാശത്തേക്ക് ആദ്യമായി വിനോദ യാത്രനടത്താൻ ഒരുങ്ങുകയാണ് പാകിസ്താൻ വംശജയായ നമീറ സാലിം. ബഹിരാകാശ പര്യവേക്ഷക കൂടിയായ നമീറ അടുത്ത വ൪ഷം ബ്രിട്ടൻെറ നേതൃത്വത്തിൽ നടക്കുന്ന ഫാൻബ്രോ അന്തരാഷ്ട്ര എയ൪ ഷോയിലൂടെയാണ് ബിഹരാകാശ യാത്രക്ക് തയ്യാറെടുക്കുന്നത്. സ്വകാര്യ വാണിജ്യ സംരഭമായി ലോകത്ത് ആദ്യമായി നടക്കാൻ പോകുന്ന ബഹിരാകാശ യാത്രയാണിത്. അഞ്ചുവ൪ഷത്തെ ശ്രമ ഫലമായാണ് സ൪ റിച൪ഡ് ബ്രാൻസണിൻെറ മേൽനോട്ടത്തിൽ വെ൪ജിൻ ഗലാടിക് ഗ്രൂപ്പ് വാണിജ്യ അടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്ര എന്ന പദ്ധതി നടപ്പാക്കുന്നത്.
നക്ഷത്രങ്ങളിലേക്ക് യാത്ര ചെയ്യാൻ കൊതിക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ സ്വപ്നങ്ങൾ യാഥാ൪ഥ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് യാത്രക്ക് തയ്യാറെടുക്കുന്ന നമീറ മാധ്യമങ്ങളോട് പറഞ്ഞു.
42കാരിയായ നമീറ ഇതിനുമുമ്പ് ഉത്തര-ദക്ഷിണ ദ്രുവങ്ങളിൽ കാലുത്തുന്ന ആദ്യ പാക് വനിത എന്ന ഖ്യാതിയും നേടിയിട്ടുണ്ട്. പാകിസ്താനിലെ കറാച്ചിയലാണ് ജനിച്ചതെങ്കിലും വള൪ന്നത് ദുബൈയിലാണ്. പിന്നീട് ഇവ൪ കുടുംബ സമേതം പാരിസിലേക്ക് കുടിയേറി.
പദ്ധതിയുടെ ആദ്യ യാത്രയിൽ തന്നെ നമീറക്ക് നക്ഷത്രങ്ങളിലേക്ക് കുതിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേഷ്യയിൽ നിന്ന് ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ വനിത എന്ന പ്രത്യേകതയും നമീറക്ക് സ്വന്തമാണ്.
പദ്ധതിയിലൂടെ ബ്രാൻഡ് അംബാസിഡ൪ പദവി വരെ നമീറക്ക് ലഭിക്കുമെന്നാണ് സൂചന. 2007 ഒക്ടോബറിലാണ് ബഹിരാകാശ യാത്രക്ക് ആവശ്യമായ എല്ലാ പരിശീലനങ്ങളും പൂ൪ത്തിയാക്കിയത്.
പദ്ധതി വിജയം കണ്ടാൽ ഇനി ബഹിരാകാശത്തും ഉല്ലാസ യാത്ര നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.