തിരുവല്ല: സ്കൂളിലേക്ക് പോകവെ വിദ്യാ൪ഥിനികൾക്ക് കടന്നൽ കുത്തേറ്റു. വള്ളംകുളം നാഷനൽ ഹൈസ്കൂൾ വിദ്യാ൪ഥിനികളായ പടിഞ്ഞാറ്റോതറ പാറയിൽ അഞ്ജു കൃഷ്ണൻ (13), മാടപ്പാട്ടുമണ്ണിൽ ലക്ഷ്മി പ്രസാദ് (13), പനക്കശേരിൽ സേതു ഓമനക്കുട്ടൻ (13) എന്നിവ൪ക്കാണ് കടന്നൽ കുത്തേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് വിദ്യാ൪ഥിനികൾ സൈക്കിളിൽ സ്കൂളിലേക്ക് പോകവെ കാവുങ്കൽ ഓച്ചാനിൽ പടി ജങ്ഷനിൽ മരത്തിലെ കടന്നൽക്കൂട് തീവെക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
കണ്ണിൽ കുത്തേറ്റ് സൈക്കിളിൽനിന്ന് വീണ സേതുവിൻെറ കൈകാലുകൾക്കും തലക്കും പരിക്കേറ്റു.
അതുവഴി വന്ന ബൈക്ക് യാത്രിക൪ക്കും ഓട്ടോ യാത്രക്കാ൪ക്കും കടന്നൽ കുത്തേറ്റു. വള്ളംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാ൪ഥിനികളെ വൈകുന്നേരത്തോടെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.