കോന്നി താഴം ശുദ്ധജല പദ്ധതി ഉദ്ഘാടനം: പ്രതിഷേധം പുകയുന്നു

കോന്നി: ഡി.സി.സി പ്രസിഡൻറിൻെറ നി൪ദേശ പ്രകാരം രണ്ടാമത് നോട്ടീസ് അടിച്ചിട്ടും കോന്നി താഴം ശുദ്ധജലപദ്ധതി ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് പ്രതിഷേധം  പുകയുന്നു. ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടനത്തിൻെറ ആദ്യ നോട്ടീസിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മാത്യു കുളത്തുങ്കൽ, ഒമ്നി ഈപ്പൻ എന്നിവരുടെ പേരുകൾ ഇല്ലായിരുന്നു. പരാതിയെത്തുട൪ന്ന് ഇവരുടെ  പേരുൾപ്പെടുത്തി വീണ്ടും  നോട്ടീസ് പുറത്തിറക്കി. ഇതിന് ശേഷം  മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരെ യോഗത്തിന് ക്ഷണിക്കുകയോ നോട്ടീസിൽ പേര് വെക്കുകയോ ചെയ്തില്ലെന്നാരാപിച്ച് എൽ.ഡി.എഫും രംഗത്തെത്തി.
ചൊവ്വാഴ്ച വൈകുന്നേരം പയ്യനാമണ്ണിൽ മന്ത്രി പി.ജെ. ജോസഫ് കോന്നി താഴം ശുദ്ധജലപദ്ധതി ഉദ്ഘാടനം ചെയ്യും. മന്ത്രി അടൂ൪ പ്രകാശ് അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.