അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു

തിരുവല്ല: അയൽവാസികൾ തമ്മിലുണ്ടായ ത൪ക്കത്തെ തുട൪ന്ന് ഒരാൾക്ക് കുത്തേറ്റു. പ്രതിയെ പൊലീസ് പിടികൂടി റിമാൻഡ്ചെയ്തു. കടപ്ര പരുമല കത്തോലിക്കാപള്ളിക്ക് സമീപം കാട്ടിൽ കിഴക്കേതിൽ പിയൂസിൻെറ മകൻ മോനിച്ചൻ എന്ന എഡ്വേഡിനെ (46) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.
അയൽവാസി കടപ്ര പുളിമൂട്ടിൽ ജോസിൻെറ (59) വലതുകൈയിലെ പെരുവിരലിനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതിന് ജോസിൻെറ വീടിൻെറ സമീപത്തുവെച്ചായിരുന്നു സംഭവം. ജോസിനെ കുത്താൻ ശ്രമിച്ചപ്പോൾ കത്തിയിൽ പിടിച്ചതാണ് കൈക്ക് മുറിവേൽക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
ജോസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 7.45 ന് പ്രതി മോനച്ചനെ പരുമലയിൽനിന്ന് പുളിക്കുഴ് പൊലീസ് പിടികൂടുകയായിരുന്നു.
വ൪ഷങ്ങളായി നിലനിൽക്കുന്ന അതി൪ത്തി ത൪ക്കമാണ് കത്തിക്കുത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.