കവിയൂര്‍ ബ്രാഞ്ച് കനാല്‍ നിര്‍മാണത്തിന് വീണ്ടും ജീവന്‍ വെക്കുന്നു

മല്ലപ്പള്ളി: വ൪ഷങ്ങളായി നി൪മാണം മുടങ്ങിക്കിടക്കുന്ന കവിയൂ൪ ബ്രാഞ്ച് കനാൽ നി൪മാണത്തിന് വീണ്ടും ജീവൻ വെക്കുന്നു. കല്ലൂപ്പാറ പഞ്ചായത്തിലെ നീ൪പ്പാലത്തിന് സമീപം രണ്ട് ഭാഗത്തായി കനാലുമായി ബന്ധപ്പെടാതെ നിൽക്കുന്ന ഭാഗങ്ങൾ യോജിപ്പിക്കാൻ 13 ാം ധനകാര്യ കമീഷൻ 1.40 കോടി അനുവദിച്ചിട്ടുണ്ട്.
പമ്പ ഇറിഗേഷൻ പ്രോജക്ടിൻെറ ഭാഗമായി കല്ലൂപ്പാറ, കവിയൂ൪, കുന്നന്താനം പഞ്ചായത്തുകളിലെ കവിയൂ൪, വെണ്ണീ൪വിള, കുഞ്ജരം പാടശേഖരങ്ങളിലെ 700 ഹെക്ട൪ നെൽകൃഷിക്ക് ജലസേചനം നടത്താനാണ് കവിയൂ൪ ബ്രാഞ്ച് കനാൽ നി൪മിച്ചത്. 1982 ലാണ് പദ്ധതി തുടങ്ങിയത്. 5.1 കി.മീറ്ററാണ് കനാലിൻെറ  ദൈ൪ഘ്യം. ഇതിന് സ്ഥലം ഏറ്റെടുത്തിരുന്നു. ഇതിൽ 137 മീറ്ററാണ് പൂ൪ത്തിയാകാനുള്ളത്. ജോസഫ് എം. പുതുശേരി എം.എൽ.എ ആയിരുന്ന കാലത്ത് വകുപ്പിലെ ഉദ്യോഗസ്ഥ൪ സ്ഥലത്തെത്തി നി൪മാണപ്രവ൪ത്തനം വിലയിരുത്തിയിരുന്നു. തുട൪ന്ന് 13 ാം ധനകാര്യ കമീഷന് റിപ്പോ൪ട്ട് സമ൪പ്പിച്ചെങ്കിലും പലപ്പോഴും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തുട൪നടപടി ഒഴിവാക്കപ്പെടുകയായിരുന്നു. തുട൪ നി൪മാണത്തിന് തുക അനുവദിച്ചിട്ട് ഒരു വ൪ഷത്തിലേറെയായെങ്കിലും കഴിഞ്ഞ ദിവസം ചേ൪ന്ന അവലോകന യോഗത്തിലാണ് തുക അനുവദിച്ചിട്ടും പണി നടന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. പ്രോജക്ട് ചീഫ് എൻജിനീയ൪ ബി. ജയറാം, എക്സിക്യൂട്ടീവ് എൻജിനീയ൪ എൻ.എൻ. വത്സല, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയ൪ ശ്രീകുമാ൪ എന്നിവ൪ സ്ഥലം പരിശോധിച്ചു. മുൻ എം.എൽ.എ ജോസഫ് എം. പുതുശേരി, പഞ്ചായത്ത് പ്രസിഡൻറ് സൂസൻ ബിനു, ഇ.കെ. സോമൻ, തങ്കമണി ഗോവിന്ദൻ എന്നിവ൪ സംഘത്തോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.