ബസ് ചാര്‍ജ് വര്‍ധന പിണങ്ങോട് മുക്കിന് വീണ്ടും ഇരുട്ടടി

പിണങ്ങോട്: ബസ് ചാ൪ജ് വ൪ധന പിണങ്ങോട് മുക്ക് പ്രദേശത്തുകാ൪ക്ക് വൻദുരിതമായി. കൽപറ്റയിൽനിന്ന് പിണങ്ങോട് ടൗണിലേക്ക് നിലവിലുണ്ടായിരുന്ന ആറു രൂപ ഏഴുരൂപയായാണ് വ൪ധിപ്പിച്ചത്. എന്നാൽ, അര കിലോമീറ്റ൪പോലും അകലെയല്ലാത്ത മുക്കിലേക്കാവട്ടെ നിലവിലുണ്ടായിരുന്ന ഏഴു രൂപ ഒമ്പതുരൂപയായി കൂടി. മുക്കിലാണ് എട്ട് കിലോമീറ്റ൪ രേഖപ്പെടുത്തിയ കല്ല് ഉള്ളത്.
ഇതിനു മുമ്പത്തെ ബസ് ചാ൪ജ് വ൪ധനയിലും മുക്കിലേക്ക് രണ്ടു രൂപയുടെ വ൪ധന ഉണ്ടായിരുന്നു. വ്യാപക പ്രതിഷേധത്തെ തുട൪ന്ന് ഇത് ഏഴ് രൂപയാക്കുകയായിരുന്നു. ജില്ലയുടെ മറ്റിടങ്ങളിലും രണ്ടുരൂപയുടെ ഈ വ൪ധനയുടെ പ്രശ്നം വ്യാപകമാണ്.   
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.