ഫുഡ് ഇന്‍സ്പെക്ടറുടെ ഓഫിസില്‍ മോഷണശ്രമം

പട്ടാമ്പി: മിനി സിവിൽസ്റ്റേഷനിൽ രണ്ടാംനിലയിൽ പ്രവ൪ത്തിക്കുന്ന ഫുഡ് ഇൻസ്പെക്ടറുടെ ഓഫിസിൽ മോഷണശ്രമം.
ഓഫിസിൻെറ വാതിൽ ബലംപ്രയോഗിച്ച് തള്ളിത്തുറന്ന നിലയിലാണ്. ഓഫിസിൽനിന്ന് ഒന്നും നഷ്ടമായിട്ടില്ല. ബലക്ഷയമുള്ള വാതിൽ മാറ്റണമെന്ന് നേരത്തെ ആവശ്യമുയ൪ന്നിരുന്നു. പാ൪ട്ട്ടൈം ജീവനക്കാരൻ ഉൾപ്പെടെ നാല് പേരാണ് ഓഫിസിലുള്ളത്. വെള്ളിയാഴ്ച രാവിലെയാണ് മോഷണശ്രമം ശ്രദ്ധയിൽപെട്ടത്. നേരത്തെ മിനി സിവിൽ സ്റ്റേഷനിലെ മറ്റു ഓഫിസുകളിലും തസ്കരശല്യമുണ്ടായിരുന്നു. നൈറ്റ് വാച്ച്മാൻ ഇല്ലാത്തതാണ് പ്രശ്നമെന്ന് നാട്ടുകാ൪ പറയുന്നു. പട്ടാമ്പി പൊലീസിലും പൊതുമരാമത്ത് വകുപ്പ് അധികൃത൪ക്കും ജില്ലാ ഭക്ഷ്യവകുപ്പ് മേധാവികൾക്കും പരാതി നൽകിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.