എസ്.ജി.ആര്‍.വൈ. പദ്ധതി പണം തട്ടിപ്പ്: പഞ്ചായത്ത് ക്ളര്‍ക്കിനെതിരെ കേസ്

വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിൽ 2002 ൽ എസ്.ജി.ആ൪.ഐ പദ്ധതിയിൽ നിന്ന് 10,5000 രൂപ തട്ടിയെടുത്ത കേസിൽ യു.ഡി ക്ളാ൪ക്കിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി അബ്രഹാം ഗിൽബ൪ട്ടിനെതിരെയാണ് ജില്ലാ പൊലീസ് സൂപ്രണ്ടിൻെറ നി൪ദേശ പ്രകാരം വടക്കഞ്ചേരി പൊലീസ് കേസെടുത്തുത്. 2002 ജൂലൈ മുതൽ അതേ വ൪ഷം ഒക്ടോബ൪ 12 വരെയുള്ള കാലയളവിൽ മൂന്ന് ചെക്ലീഫുകൾ ഉപയോഗിച്ച് കിഴക്കഞ്ചേരി കുണ്ടുകാട് വിജയ ബാങ്കിൽനിന്ന് പണം തട്ടി വിശ്വാസവഞ്ചനയും അധികാര ദു൪വിനിയോഗവും നടത്തിയതിനാണ് കേസ് രജിസ്റ്റ൪ ചെയ്തത്. ഇയാൾ ഈയിടെ  സ൪വീസിൽനിന്ന് വിരമിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.