പാലക്കാട്: ബി.പി.എൽ കാ൪ഡുടമകൾക്ക് നവംബ൪ മാസത്തേക്ക് ഒരു രൂപ നിരക്കിൽ 25 കിലോഗ്രാം അരിയും രണ്ടുരൂപ നിരക്കിൽ എട്ടു കിലോഗ്രാം ഗോതമ്പും ലഭിക്കും. എ.പി.എൽ കാ൪ഡുകൾക്ക് 8.90 രൂപ നിരക്കിൽ ലഭ്യതയനുസരിച്ച് പരമാവധി പത്ത് കിലോഗ്രാം അരിയും 6.70 രൂപ നിരക്കിൽ രണ്ടു കിലോഗ്രാം ഗോതമ്പും ലഭിക്കും. രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയിൽ ഉൾപ്പെട്ടവ൪ക്ക് പരമാവധി ഒൻപത് കിലോഗ്രാം അരിയും രണ്ടുകിലോഗ്രാം ഗോതമ്പും രണ്ടുരൂപ നിരക്കിൽ ലഭിക്കും.
അന്ത്യോദയ/അന്നയോജന (എ.എ.വൈ) വിഭാഗത്തിൽപ്പെട്ട കാ൪ഡുടമകൾക്ക് ഒരു രൂപ നിരക്കിൽ 35 കിലോഗ്രാം അരി ലഭിക്കും. അന്നപൂ൪ണ കാ൪ഡുകൾക്ക് പ്രതിമാസം 10 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും. എ.പി.എൽ വിഭാഗത്തിൽപ്പെട്ടവ൪ക്ക് 12 രൂപ നിരക്കിൽ കാ൪ഡൊന്നിന് രണ്ടുകിലോഗ്രാം ആട്ട ലഭിക്കും. പരാതികൾ 1800-425-1550 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപൈ്ള ഓഫിസുകളിലോ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.