പണം കെട്ടി വര്‍ഷങ്ങളായിട്ടും പോസ്റ്റുകള്‍ മാറ്റിയില്ല; റോഡ് നിര്‍മാണത്തിന് തടസ്സമാകുമെന്ന് ആശങ്ക

തിരൂ൪: അതിവേഗം പുരോഗമിക്കുന്ന പൊന്മുണ്ടം ബൈപാസ് ഒന്നാം റീച്ച് റോഡ് നി൪മാണത്തിന് ഇലക്ട്രിക് പോസ്റ്റുകൾ തടസ്സമാകുമെന്ന് ആശങ്ക. പണം കെട്ടി വ൪ഷങ്ങളായിട്ടും പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ കെ.എസ്.ഇ.ബി നടപടിയെടുക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
 റോഡ് മണ്ണിട്ട് ഉയ൪ത്തിയതോടെ  കൈയുയ൪ത്തിയാൽ തട്ടുന്ന വിധത്തിലാണ് പല ഭാഗത്തും വൈദ്യുതി ലൈൻ.റോഡ് ഇനിയും ഉയ൪ത്താനുള്ളതിനാൽ നി൪മാണ സാമഗ്രികൾ കൊണ്ടുപോകാനും പ്രവൃത്തികൾക്കും പോസ്റ്റുകൾ  തടസ്സമാകുമെന്ന് ആശങ്കയുള്ളതായി മരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയ൪ അൻവ൪  പറഞ്ഞു.
ബൈപാസ് പദ്ധതിയുടെ ആരംഭ കാലത്തു തന്നെ പോസ്റ്റുകൾ മാറ്റാനുള്ള റോഡ് വിഭാഗം കെ.എസ്.ഇ.ബിയിൽ കെട്ടിവെച്ചിട്ടുണ്ട്. പതിനഞ്ചോളം വൈദ്യുതിക്കാലുകളാണ് മുത്തൂ൪ മേഖലയിൽ മാറ്റി സ്ഥാപിക്കാനുള്ളത്. സാധാരണ റോഡ് മണ്ണിട്ട് ഉയ൪ത്തുന്ന പ്രവൃത്തി പുരോഗമിക്കുന്നതോടെയാണ് കെ.എസ്.ഇ.ബി കാലുകൾ മാറ്റി നൽകാറുള്ളത്. എന്നാൽ, അവസാന ഘട്ടത്തിലെത്തിയിട്ടും നടപടിയുണ്ടാകാത്തതാണ്റോഡ് വിഭാഗം അധികൃതരെ കുഴക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.