ഹിതപരിശോധന: ജില്ലയില്‍ സി.ഐ.ടി.യു മുന്നില്‍

കൽപറ്റ: കെ.എസ്.ആ൪.ടി.സി ജീവനക്കാ൪ക്കിടയിൽ നടന്ന ഹിതപരിശോധനയിൽ വയനാട്ടിൽ സി.ഐ.ടി.യു മുന്നിലെത്തി. ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന ട്രാൻ. ഡെമോക്രാറ്റിക് ഫെഡറേഷൻ ആണ് രണ്ടാം സ്ഥാനത്ത്.
അതേസമയം, കൽപറ്റയിൽ ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന ട്രാൻ. ഡെമോക്രാറ്റിക് ഫെഡറേഷൻ നടത്തിയ മുന്നേറ്റം സി. ഐ.ടി.യുവിന് തിരിച്ചടിയായി. ജില്ലയിൽ 620 പേ൪ സി.ഐ.ടി.യുവിനെ തുണച്ചപ്പോൾ ടി.ഡി.എഫിന് 594 പേരുടെ പിന്തുണ ലഭിച്ചു. എ.ഐ.ടി.യു.സിക്ക് 139 വോട്ടുകൾ ലഭിച്ചു.
എസ്.ടി.യു പിന്തുണയും എ.ഐ.ടി.യു.സിക്കായിരുന്നു. ബി.എം.എസിന് ജില്ലയിൽ 41 പേരുടെ പിന്തുണയുണ്ട്.  വയനാട്ടിലെ പോളിങ് നില ചുവടെ. ആകെ പോൾ ചെയ്തത്, ട്രേഡ് യൂനിയനുകൾക്ക് ലഭിച്ച വോട്ട് എന്നിങ്ങനെ:
കൽപറ്റ: പോൾ ചെയ്തത്-399, ഐ.എൻ.ടി.യു.സി (ടി.ഡി.എഫ്)-186, സി.ഐ.ടി.യു-161, എ.ഐ.ടി.യു.സി-47, ബി.എം.എസ്-04.
സുൽത്താൻ ബത്തേരി: പോൾ ചെയ്തത്-543, സി.ഐ.ടി.യു-242, ടി.ഡി.എഫ്-238, എ.ഐ.ടി.യു.സി-45, ബി.എം.എസ്-13.
മാനന്തവാടി: പോൾ ചെയ്തത്-459, സി.ഐ.ടി.യു-217, ടി.ഡി.എഫ്-170, എ.ഐ.ടി.യു.സി-47, ബി.എം.എസ്-24.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.