പാലക്കാട്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻെറ ആഭിമുഖ്യത്തിൽ ഏഴുമുതൽ 12 വരെ കൽപ്പാത്തി ചാത്തപ്പുരം മണി അയ്യ൪ റോഡിലെ മാവേലിക്കര വേലുക്കുട്ടി നായ൪ നഗറിൽ 25ാമത് കൽപ്പാത്തി സംഗീതോത്സവം നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു. ഏഴിന് വൈകീട്ട് അഞ്ചിന് മൃദംഗവിദ്വാൻ ടി.ആ൪. രാജാമണി പ്രോഗ്രാം കമ്മിറ്റി ചെയ൪മാൻ പ്രഫ. എ.ആ൪. വെങ്കിടേശ്വരന് തംബുരു നൽകുന്നതോടെ സംഗീതോത്സവത്തിന് തുടക്കമാവും. തുട൪ന്ന് ചിറ്റൂ൪ കോളജ് സംഗീതവിഭാഗത്തിൻെറ കച്ചേരി, രാത്രി 10 വരെ ശശാങ്കനും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി എന്നിവയുണ്ടാകും.
എട്ടിന് വൈകീട്ട് 4.30ന് വിദ്യാ കല്യാണരാമനും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന്. 6.30ന് മന്ത്രി കെ.സി. ജോസഫ് സംഗീതോത്സവം ഔചാരികമായി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.ബി. രാജേഷ് എം.പി, എം.പി. വീരേന്ദ്രകുമാ൪ തുടങ്ങിയവ൪ സംബന്ധിക്കും. ത്യാഗരാജ ദിനമായ 11ന് രാവിലെ 7.30ന് മംഗളവാദ്യം, 8.30ന് ഉഞ്ഛവൃത്തി, 9.30ന് പഞ്ചരത്നകീ൪ത്തനാലാപനം, 10 മുതൽ മൂന്നുവരെ ഭക്തരുടെ അഖണ്ഡസംഗീതയജ്ഞം എന്നിവയുണ്ടാകും.
11ന് വൈകീട്ട് അഞ്ചിന് ചെമ്പൈ സ്മാരക സംഗീത കോളജിൻെറ സംഗീതകച്ചേരി, ഏഴുമുതൽ സൂര്യപ്രകാശും സംഘവും അവതരിപ്പിക്കുന്ന വായ്പ്പാട്ട്. 12ന് വൈകിട്ട് 5.30ന് മന്ത്രി എ.പി. അനിൽകുമാ൪ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീ൪, പി.കെ. ബിജു തുടങ്ങിയവ൪ സംബന്ധിക്കും. എംബാ൪ സഡഗോപൻെറ നേതൃത്വത്തിൽ വയലിൻ കച്ചേരിയോടെ സംഗീതോത്സവത്തിന് സമാപനമാവും.
വാ൪ത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയ൪മാൻ കൂടിയായ കലക്ട൪ പി.എം. അലി അസ്ഗ൪ പാഷ, പ്രഫ. പി. എ. വാസുദേവൻ, പ്രഫ. എ.ആ൪. വെങ്കിടേശ്വരൻ, പി.കെ. നാരായണൻ, ആ൪.ഡി.ഒ എം.കെ. കലാധരൻ, ഡി.ടി.പി. സി സെക്രട്ടറി ടി.എ. പത്മകുമാ൪ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.