കൈറോ: സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽ അസദിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷേഭം ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറിയപ്പോൾ 50 സുരക്ഷാ ഉദ്യോഗസ്ഥ൪ കൊല്ലപ്പെട്ടു. ഹമാസ് പ്രവിശ്യയിലെ ഷാൽ അൽ ഗാബിൽ സ്ഥിതി ചെയ്യുന്ന പ്രാദേശിക വികസന കേന്ദ്രത്തിന് നേരെ നടന്ന ചാവേ൪ കാ൪ബോംബ് ആമ്രകണത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥ൪ കൊല്ലപ്പെട്ടത്.
ബശ്ശാ൪ അൽ അസദിനെതിരെ 20മാസമായി നടക്കുന്ന ആഭ്യന്തര കലാപത്തിൽ ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥ൪ കൊല്ലപ്പെടുന്നത് ആദ്യമായാണ്.
ആക്രമിക്കപ്പെട്ട പ്രാദേശിക കേന്ദ്രം ഇപ്പോൾ സൈന്യത്തിൻെറ മുഖ്യ താവളമായിരുന്നു.
അൽ ഖാ ഇദയോട് അനുഭാവമുള്ള നുസ്ര എന്ന സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അധികൃത൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.