നാലാംക്ളാസ് തുല്യതാ പരീക്ഷ: സെന്‍ട്രല്‍ ജയിലിന് നൂറുമേനി

കണ്ണൂ൪: സാക്ഷരതാമിഷൻ നടത്തിയ നാലാംതരം തുല്യതാ പരീക്ഷയിൽ പങ്കെടുത്ത സെൻട്രൽ ജയിലിലെ 28 അന്തേവാസികളും വിജയം കൈവരിച്ചു. 42 പേരാണ് പരീക്ഷക്ക് രജിസ്റ്റ൪ ചെയ്തിരുന്നത്. 14 പേ൪ വിവിധ ജയിലുകളിലേക്ക് സ്ഥലംമാറിപ്പോയതിനാൽ 28 പേ൪ക്ക് മാത്രമേ പരീക്ഷയെഴുതാൻ സാധിച്ചുള്ളൂ. പഠിതാക്കളിൽ 10 പേ൪ തമിഴ്നാട്ടുകാരും മൂന്നുപേ൪ ക൪ണാടക സ്വദേശികളുമാണ്. 62 വയസ്സുള്ള കൃഷ്ണനാണ് ഏറ്റവും മുതി൪ന്ന പഠിതാവ്. ജയിലിൽ വന്നശേഷം മലയാളം എഴുതാനും വായിക്കാനും പഠിച്ചവരാണ് മിക്കവരും. പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം സെൻട്രൽ ജയിലിലാണ് നടത്തിയത്.കഴിഞ്ഞ ജൂൺ 24ന് ജയിൽ സൂപ്രണ്ടായിരുന്ന ശിവദാസ് കെ. തൈപ്പറമ്പിലിൻെറ അധ്യക്ഷതയിൽ നോവലിസ്റ്റ് എം. മുകുന്ദനാണ് ജില്ലാതല ഉദ്ഘാടനം നി൪വഹിച്ചത്.
ജയിൽ സൂപ്രണ്ട് സാം തങ്കയ്യൻ, വെൽഫെയ൪ ഓഫിസ൪മാരായ കെ.വി. മുകേഷ്, ടി. രാജേഷ്കുമാ൪, ജയിൽ അധ്യാപകൻ പി.വി. രമേശ്നാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇവരുടെ പഠനം. സഹതടവുകാരായ സുനിൽകുമാ൪, അബ്ദുൽകലാം, ലക്ഷ്മണൻ എന്നിവരും ഇവരെ പഠനത്തിന് സഹായിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.