കേളകം: നാളികേര ക൪ഷകരുടെ രക്ഷക്കായി ആറളം ഫാമിൽ നി൪ദിഷ്ട കോക്കനട്ട് ബയോപാ൪ക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേര ക൪ഷകരുടെ രക്ഷക്കായി സംസ്ഥാനത്ത് മൂന്ന് കോക്കനട്ട് ബയോപാ൪ക്ക് സ്ഥാപിക്കുന്നതിന് മുൻ ബജറ്റ് സമ്മേളനത്തിൽ സ൪ക്കാ൪ തീരുമാനിച്ചിരുന്നു. ടെക്നോ പാ൪ക്ക് മാതൃകയിലുള്ള പദ്ധതി നടപ്പാക്കുകവഴി നാളികേരത്തിൽനിന്ന് മൂല്യവ൪ധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുകയായിരുന്നു ലക്ഷ്യം. 15 കോടി രൂപ വീതം ചെലവിട്ട് സംസ്ഥാനത്ത് മൂന്ന് കോക്കനട്ട് ബയോപാ൪ക്കുകൾ സ്ഥാപിക്കുന്നതിനാണ് സ൪ക്കാ൪ തീരുമാനിച്ച് ബജറ്റിൽ തുക വകയിരുത്തിയത്. കൃഷിമന്ത്രി അധ്യക്ഷനായ കൗൺസിലാണ് പദ്ധതിയുടെ നോട്ടം വഹിക്കുക.
ഇതിൻെറ ഭാഗമായി ദക്ഷിണ കേരളത്തിൽ കാ൪ഷിക കോളജ് വെള്ളായണിയിലും മധ്യകേരളത്തിൽ തൃശൂ൪ സി.പി.സി.ആ൪.ഐ റീജനൽ കേന്ദ്രവും തീരുമാനിച്ചെങ്കിലും ഉത്തര കേരളത്തിൽ പരിഗണനക്കായി തയാറാക്കിയ പട്ടികയിൽപോലും ആറളം ഉൾപ്പെട്ടിട്ടില്ല. പാ൪ക്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി, തേങ്ങയുടെ ലഭ്യത, ഗതാഗത സൗകര്യം, വെള്ളം എന്നിവയുള്ള സ്ഥലത്താണ് കോക്കനട്ട് ബയോപാ൪ക്ക് സ്ഥാപിക്കുക. ഇത് ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ളത് ആറളം ഫാമിലാണ്. 315.35 ഹെക്ട൪ തെങ്ങിൻതോട്ടവും പ്രതിവ൪ഷം 20 ലക്ഷത്തലധികം തേങ്ങയും ഉൽപാദിപ്പിക്കുന്ന ആറളം ഫാമിൽതന്നെ നി൪ദിഷ്ട കോക്കനട്ട് ബയോപാ൪ക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ആറളം ഫാമിങ് കോ൪പറേഷൻ ഓഫ് കേരള അധികൃത൪ സ൪ക്കാറിന് നിവേദനം നൽകിയത്. ആദിവാസി പുനരധിവാസ മേഖലയിലുൾപ്പെടെ നൂറുകണക്കിന് പേ൪ക്ക് തൊഴിൽസാധ്യതയും ജില്ലയിലേതുൾപ്പെടെ ആയിരക്കണക്കിന് കേരക൪ഷക൪ക്ക് പ്രതീക്ഷയുമായ നി൪ദിഷ്ട കോക്കനട്ട് ബയോപാ൪ക്ക് സ്ഥാപിക്കുന്നതിന് ആറളത്ത് അനുയോജ്യമായ ഭൂപ്രദേശമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.