ട്രെയിനില്‍ മദ്യപിച്ച് ബഹളം; യാത്രക്കാരന്‍ പിടിയില്‍

കണ്ണൂ൪: ട്രെയിനിൽ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരൻ പിടിയിൽ. പുഴാതി എ.കെ.ജി റോഡിലെ എൽ.പി. റോയിയെയാണ് (50) റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. 11 മണിക്ക് കണ്ണൂരിലെത്തിയ ആലപ്പുഴ-കണ്ണൂ൪ എക്സിക്യൂട്ടിവ് എക്സ്പ്രസ് ഡി-2 കോച്ചിൽ മദ്യപിച്ച് ബഹളംവെക്കുകയും യാത്രക്കാരെ അസഭ്യം പറയുകയുമായിരുന്നു ഇയാൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.