ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സ ആരംഭിക്കുന്നു

ചെറുതോണി: പരാധീനതകൾക്ക് നടുവിലും ജില്ലാ ആശുപത്രിയിൽ കാൻസ൪  ചികിത്സാ വിഭാഗം ആരംഭിക്കുന്നു. കീമോ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ തുടക്കം മുതലുണ്ടാകും. ഇതിനായി ആറ് കോടി രൂപ സ൪ക്കാ൪ അനുവദിച്ചു.
10 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാകുക. അഞ്ച് ഡോക്ട൪മാരെയും 10 നഴ്സുമാരെയും നിയമിക്കും. കാൻസ൪ രോഗികളെ ചികിത്സിക്കുന്നതിന് വിദഗ്ധ ഡോക്ട൪മാ൪ ആവശ്യമാണ്. സ൪ക്കാ൪ നി൪ദേശിച്ചതനുസരിച്ച് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ വിദഗ്ധ പരിശീലനത്തിന് തിരുവനന്തപുരത്തെ റീജനൽ കാൻസ൪ സെൻററിലേക്ക് അയച്ചിട്ടുണ്ട്. കാൻസ൪ ചികിത്സക്ക് പുതിയ ബ്ളോക്, ജില്ലാ ആശുപത്രിയോട് ചേ൪ന്ന് നി൪മിക്കും.  എസ്റ്റിമേറ്റ് പൊതുമരാമത്ത് കെട്ടിട വിഭാഗം തയാറാക്കി സ൪ക്കാറിന് നൽകി.
പുതുതായി നി൪മിക്കുന്ന ബ്ളോക്കിൽ ഹൃദ്രോഗ ചികിത്സക്കും വൃദ്ധ ജനങ്ങളുടെ പ്രത്യേക ചികിത്സക്കുമുള്ള വാ൪ഡുകളും നി൪മിക്കും. 10 പേരെ വീതം കിടത്തി ച്ചികിത്സിക്കാനുള്ള വാ൪ഡാണ് പണിയുന്നത്. കാൻസ൪ ചികിത്സക്ക് അത്യാധുനിക പരിശോധനാ സൗകര്യമുള്ള സൈറ്റോ പത്തോളജി ലാബും കൗൺസല൪മാരെയും നിയമിക്കും. ഇപ്പോൾ ജില്ലാ ആശുപത്രിയിൽ കാൻസ൪ കെയ൪ സൊസൈറ്റി  പ്രവ൪ത്തനരഹിതമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.