കോന്നി: കോന്നി മെഡിക്കൽ കോളജിനായി ഏറ്റെടുത്ത സ്ഥലത്തെ കാടുവെട്ടാ ൻ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ടുപോയ ടെമ്പോ വാൻ ബ്ളോക് പഞ്ചായത്ത് അംഗത്തിൻെറ നേതൃത്വത്തിൽ തടഞ്ഞു. സുരക്ഷാ ക്രമീകരണവുമില്ലാതെ കൊണ്ടുപോയെന്ന് ആരോപിച്ച് കോന്നി ബ്ളോക് പഞ്ചായത്ത് അംഗം രാജൻ ഊട്ടുപാറയുടെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്. എലിയറക്കൽ ജങ്ഷനിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തൊഴിലാളികളെ ഗ്രാമപഞ്ചായത്തോഫിസി ൽ എത്തിച്ച ശേഷം സ്ത്രീകളെ സുരക്ഷിതമായി ജോലി സ്ഥലത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരവും നടത്തി. കോന്നി പൊലീസ് സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായി നടത്തിയ ച൪ച്ചയെത്തുട൪ന്ന് ഉച്ചക്ക് രണ്ടോടെയാണ് സമരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച മുതൽ തൊഴിലാളികൾ സ്വന്തം നിലക്ക് പണി സ്ഥലത്ത് എത്തണമെന്നും അതിൻെറ ടി.എ ഗ്രാമപഞ്ചായത്ത് നൽകണമെന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.
ഒക്ടോബ൪ മൂന്ന് മുതലാണ് മെഡിക്കൽ കോളജിനായി ഏറ്റെടുത്ത 50 ഏക്കറിലെ കാട് വൃത്തിയാക്കുന്ന ജോലി തൊഴിലുറപ്പ് തൊഴിലാളികളെ ഏൽപ്പിച്ചത്. കലക്ടറുടെ നി൪ദേശ പ്രകാരമായിരുന്നു ഇത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം പണി നടക്കാത്ത ഏഴ് വാ൪ഡുകളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ദിവസവും 380ലധികം തൊഴിലാളികളാണ് നെടുംപാറയിൽ മെഡിക്കൽ കോളജിനായുള്ള സ്ഥലത്ത് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.