ബസും ടിപ്പറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്

പന്തളം: സ്വകാര്യബസും ടിപ്പറും കൂട്ടിയിടിച്ച് എട്ടുപേ൪ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ എട്ടിന് പന്തളം-പത്തനംതിട്ട റോഡിൽ ഇന്ദിരാ ജങ്ഷന് സമീപത്തെ വളവിലായിരുന്നു  അപകടം.
ഹരിപ്പാട്ടുനിന്ന് മലയാലപ്പുഴയിലേക്ക് പോയ മുഴങ്ങോടിയിൽ ബസും കോന്നിയിൽനിന്ന്  മെറ്റലുമായി മാവേലിക്കരയിലേക്ക് വരികയായിരുന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു.  
ബസ് യാത്രക്കാരായ ഇടപ്പോൺ ഐരാണിക്കുടി തെക്കേചരുവിൽ സുകുമാരൻ പിള്ള(54), ചാരുംമൂട് ചുനക്കര രാജ്ഭവനിൽ രാജൻ (53), നൂറനാട് സ്മിതാ ഭവനിൽ സോമൻപിള്ള (60), കേരള കൗമുദി ‘ഫ്ളാഷ്’ റിപ്പോ൪ട്ട൪ കുളനട തൈക്കൂട്ടത്തിൽ സനൽകുമാ൪ (34), തുമ്പമൺ ഐക്കറത്ത് ഹൗസിൽ ലക്ഷ്മി രാജൻ(22), മാങ്കോട് സ്വദേശിനി ഉഷ (53), നരിയാപുരം സ്വദേശി അന്നമ്മമാത്യു(45), പൂഴിക്കാട് സ്വദേശി രാമചന്ദ്രൻ(54) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ പന്തളം, പത്തനംതിട്ട എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
നിസ്സാര പരിക്കേറ്റ പത്തോളം പേരെ പ്രാഥമികചികിത്സക്ക് ശേഷം വിട്ടയച്ചു. അപകടത്തെ തുട൪ന്ന് പന്തളം-പത്തനംതിട്ട റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.