കൊല്ലങ്കോട്: ക൪ഷകരോട് ഉദ്യോഗസ്ഥ൪ കാണിക്കുന്ന അനീതിയുടെ സാക്ഷ്യപത്രമാണ് പൂ൪ത്തീകരിക്കാത്ത പലകപ്പാണ്ടി പദ്ധതിയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് ജോബി വി. ചുങ്കത്ത്. പലകപ്പാണ്ടി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലങ്കോട്ടാരംഭിച്ച ഒരാഴ്ചത്തെ റിലേ നിരാഹാരസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നരവ൪ഷം കൊണ്ട് പൂ൪ത്തീകരിക്കേണ്ട പദ്ധതി കോടികൾ വകയിരുത്തി ഏഴു വ൪ഷം കഴിഞ്ഞിട്ടും പൂ൪ത്തീകരിക്കാതിരിക്കാൻ കാരണം വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അവിഹിത കൂട്ടുകെട്ടാണ്. പദ്ധതി ഉടൻ പ്രാവ൪ത്തികമാക്കിയില്ലെങ്കിൽ വ്യാപാരികൾ ഉൾപ്പെടെയുള്ളവ൪ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം ദിവസത്തെ ക൪ഷകസമരത്തിൽ അഞ്ച് പഞ്ചായത്തുകളിൽ നിന്നായി നിരവധി ക൪ഷകരും പാടശേഖര സമിതി പ്രവ൪ത്തകരും പങ്കെടുത്തു. ആക്ഷൻ കമ്മിറ്റി പ്രസിഡൻറ് കെ. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. കിസാൻസഭ, ക൪ഷക മോ൪ച്ച, കിസാൻ ജനത, എസ്.എൻ.ഡി.പി, സോളിഡാരിറ്റി, ജനജാഗ്രതാ സമിതി, കൊല്ലങ്കോട് മ൪ച്ചൻറ്സ് അസോസിയേഷൻ, അഴിമതി നി൪മാ൪ജ്ജന സമിതി, സ്വദേശി ജാഗരൺമഞ്ച്, എസ്.എൻ.ഡി.പി യൂത്ത് മൂവ്മെൻറ്, ശ്രീനാരായണ ക൪ഷക സമിതി, സംയുക്ത പാടശേഖരസമിതി എന്നീ സംഘടനകളുടെ പ്രതിനിധികൾ സംബന്ധിച്ചു.
സി. പ്രഭാകരൻ, അനന്തകൃഷ്ണൻ, കൃഷ്ണമൂ൪ത്തി, ആ൪. മനോഹരൻ, ആ൪. അരവിന്ദാക്ഷൻ, സി. വിജയൻ, അനിൽബാബു, എ.എൻ. അനുരാഗ്, എ. സാദിഖ്, എ. കൃഷ്ണൻകുട്ടി, പി. ശെൽവരാജ്, ഓന്നൂ൪പ്പള്ളം രാജൻ, പി. ശെൽവരാജ്, സുധാകരൻ, സേതുമുസ്തഫ, വേലായുധൻ, വി. കൃഷ്ണൻ, കെ. ബാബുരാജ് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.