മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളിൽ കഴിഞ്ഞ മൂന്നര മാസമായി നടക്കുന്ന പദ്ധതി നി൪വഹണത്തിൻെറ ആദ്യചുവട് ഇനിയും തുടങ്ങിയില്ല. പദ്ധതികൾക്ക് അംഗീകാരം നൽകേണ്ട മേലുദ്യോഗസ്ഥരെ ജില്ലാ കലക്ട൪ ചുമതലപ്പെടുത്താത്തതാണ് കാരണം.
പദ്ധതി നി൪വഹണം അടിമുടി മാറ്റുന്നതിൻെറ ഭാഗമായി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങൽ ഇല്ലാതാക്കിയിരുന്നു. പദ്ധതി തയാറാക്കുന്ന ഉദ്യോഗസ്ഥരുടെ തൊട്ടുമുകളിലുള്ളയാളാണ് അംഗീകാരം നൽകേണ്ടത്. ചില വകുപ്പുകളിൽ പഞ്ചായത്ത് തലത്തിലെ ഉദ്യോഗസ്ഥൻെറ തൊട്ടുമുകളിൽ ജില്ലാ മേലധികാരിയാവും. ജില്ലയിലെ 100 പഞ്ചായത്തുകളിലും ഈ ഒരാൾ പദ്ധതികൾ പരിശോധിച്ച് അംഗീകാരം നൽകൽ പ്രായോഗികമല്ലാത്തതിനാൽ ഇദ്ദേഹം ചുമതലപ്പെടുത്തുന്നയാൾക്ക് പദ്ധതി അംഗീകരിക്കാം. ഇതിനും ജില്ലാ കലക്ട൪ പ്രത്യേക ഉത്തരവിലൂടെ ഇവരെ ചുമതലപ്പെടുത്തണം.
പദ്ധതി നി൪വഹണത്തിന് അഞ്ച് മാസമാണ് ഇനി ശേഷിക്കുന്നത്. പതിവുപോലെ ഡിസംബ൪, ജനുവരി മാസങ്ങളിൽ പദ്ധതിക്ക് അംഗീകാരം വാങ്ങലും മാ൪ച്ചിൽ പരമാവധി ചെലവഴിക്കലുമാവും ഇത്തവണ നടക്കുക. ഇത് ആവ൪ത്തിക്കാതിരിക്കാനാണ് പുതിയ മാറ്റങ്ങൾ വരുത്തിയതെന്നാണ് സ൪ക്കാ൪ അവകാശവാദം.
വികസന സെമിനാ൪ നടത്തി പദ്ധതികൾ ബോ൪ഡ് യോഗത്തിൽവെച്ച് അംഗീകരിക്കുന്ന പ്രക്രിയയാണിപ്പോൾ നടക്കുന്നത്. താഴെത്തട്ടിൽ തയാറാക്കുന്ന പദ്ധതികൾ അംഗീകരിക്കേണ്ട മേലുദ്യോഗസ്ഥ൪ ആരെല്ലാമെന്ന് ഇതുവരെ നി൪ണയിച്ചിട്ടില്ലാത്തതിനാൽ പദ്ധതി പ്രവ൪ത്തനങ്ങൾ തുടങ്ങാൻ പോലുമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.