മഞ്ചേശ്വരം: സ്ത്രീധനം നൽകാത്തതിൻെറ പേരിൽ യുവതിയെയും ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ഭക്ഷണം നൽകാതെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതിന് ഭ൪ത്താവിനും വീട്ടുകാ൪ക്കുമെതിരെ കുമ്പള പൊലീസ് കേസെടുത്തു. പൈവളികെ ചേവാ൪ മണ്ടേക്കാപ്പിലെ മൊയ്തീൻകുഞ്ഞിയുടെ മകൾ സൈബുന്നിസ (22)യുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
മൊഗ്രാൽ കൊപ്പളം സ്വദേശിയും ഭ൪ത്താവുമായ അബ്ദുൽജലീൽ (30), മാതാവ് ബീഫാത്തിമ (60), സഹോദരിമാരായ ആയിഷ (40), ഫമീദ (25), നസീബ (22) എന്നിവ൪ക്കെതിരെയാണ് കേസ്.
2010 ജൂലൈ മൂന്നിനാണ് സൈബുന്നിസയും ജലീലും വിവാഹിതരായത്. വിവാഹസമയത്ത് രണ്ടുലക്ഷം രൂപയും 60 പവനും നൽകിയിരുന്നു. പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ട് ഇവ൪ സൈബുന്നിസയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുക നൽകാൻ തയാറാവാത്തതിനെ തുട൪ന്ന് സൈബുന്നിസയെയും പിഞ്ചുകുഞ്ഞിനെയും ഭക്ഷണം നൽകാതെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.
സൈബുന്നിസയെ കാണാൻ മാതാവ് എത്തിയപ്പോഴാണ് യുവതിയുടെ വീട്ടുകാ൪ വിവരം അറിയുന്നത്.
തുട൪ന്ന്, യുവതിയുടെ മാതാവ് കുമ്പള പൊലീസിൽ വിവരം അറിയിച്ചു. ഇതിൻെറ അടിസ്ഥാനത്തിൽ പൊലീസ് എത്തി യുവതിയെ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.