സിമന്‍റ് വ്യാപാരികള്‍ സമരത്തിലേക്ക്

കൽപറ്റ: വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി നവംബ൪ 15 മുതൽ സിമൻറ് വ്യാപാരം നി൪ത്തിവെക്കുന്നതുൾപ്പെടെയുള്ള സമര പരിപാടികൾ വിശദീകരിക്കുന്നതിന് സിമൻറ് വ്യാപാരികൾ കൺവെൻഷൻ ചേ൪ന്നു.
കെ.സി.ഡി.എ ജില്ലാ പ്രസിഡൻറ് സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് കെ.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി സക്കീ൪ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. എം.കെ. ഷിഹാബുദ്ദീൻ, കെ. ഉസ്മാൻ, കെ. കുഞ്ഞിരായിൻ ഹാജി, എൻ.എം. ഹുസൈൻ എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.