പേരാമ്പ്ര:ചക്കിട്ടപാറയിൽ സി.പി.എം-ആ൪.എസ്.എസ് സംഘ൪ഷത്തെ തുട൪ന്ന് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്ത ആറു പേരെ പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സി.പി.എം പ്രവ൪ത്തകരായ പുവ്വത്തൂംമൂട്ടിൽ റജിൽ, മേയന മീത്തൽ ഷിജു, കേളോത്ത് മീത്തൽ ലനീഷ്, രാരാറ്റേമ്മൽ ഷറിൻ, തൈക്കണ്ടി മീത്തൽ സുനിൽ, ബി.ജെ.പി പ്രവ൪ത്തകനായ കക്കുടുമ്പിൽ ശിവദാസൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് ചക്കിട്ടപാറയിൽ നടന്ന സംഘ൪ഷത്തിൽ ഇരു പാ൪ട്ടികളിലും പെട്ട ആറു പേ൪ക്ക് പരിക്കേറ്റിരുന്നു. തുട൪ന്ന് പെരുവണ്ണാമൂഴി എസ്.ഐ വിളിച്ചുചേ൪ത്ത സ൪വകക്ഷി യോഗത്തിൽ പ്രദേശത്ത് സമാധാനം പുന$സ്ഥാപിക്കാൻ ധാരണയായി. എന്നാൽ, സമാധാന ധാരണ കാറ്റിൽ പറത്തി തിങ്കളാഴ്ച രാത്രി ആ൪.എസ്.എസ് ശാഖക്കുനേരെ ആക്രമണം നടന്നു. ഇതിൽ പരിക്കേറ്റ തൈപ്പറമ്പ് മോഹനൻ, സി.പി. രാജു പാറക്കുമീത്തൽ എന്നിവ൪ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.