പുൽപള്ളി: വയനാടൻ മേഖലയിൽ ഔധിയായ കുറുന്തോട്ടിക്ക് ക്ഷാമം. സാധാരണയായി വ൪ഷകാലത്തിനു ശേഷം വനത്തിൽ കണ്ണെത്താ ദൂരത്തിൽ കുറുന്തോട്ടി ചെടികൾ കാണാമായിരുന്നു.
ഇത്തവണ കാലാവസ്ഥാ വ്യതിയാനംമൂലം കുറുന്തോട്ടി അപൂ൪വ കാഴ്ചയായി മാറിയിരിക്കുകയാണ്. ക്ഷാമംമൂലം വില കിലോക്ക് 30 രൂപ കൂടി. കഴിഞ്ഞവ൪ഷം എട്ടു രൂപയായിരുന്നു. ആദിവാസികൾ ഉപജീവന മാ൪ഗമായാണ് കുറുന്തോട്ടി ചെടികൾ ശേഖരിച്ച് സഹ. സംഘങ്ങൾക്കും മരുന്ന് കടകൾക്കും നൽകുന്നത്. ആയു൪വേദ മരുന്നുൽപാദനത്തിൽ പ്രധാന ഘടകമായ കുറുന്തോട്ടിക്ക് ഓരോ വ൪ഷവും ആവശ്യം വ൪ധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.