കണ്ണൂ൪: കോൺഗ്രസിന് ഒമ്പത് മാസമായി കണ്ണൂ൪ ഡി.സി.സിക്ക് നേതൃത്വമില്ലാത്തത് കെ.പി.സി.സിയുടെ തികഞ്ഞ പരാജയവും അനാസ്ഥയുമാണെന്ന് കോൺഗ്രസ് ദേശീയ വക്താവ് പി.സി. ചാക്കോ എം.പി പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ അനാസ്ഥ തുടരുന്നത് സംഘടനയോടുള്ള അപരാധമയി മാത്രമേ കാണാനാവൂ. ഇത് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.പി.സി.സിക്ക് കഴിയുന്നില്ലെങ്കിൽ എ.ഐ.സി.സി ഇടപെടണമെന്ന് ഹൈക്കമാൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചാരക്കേസ് പരസ്യവിവാദമാക്കുന്നത് കെ. കരുണാകരൻെറ സ്മരണയോട് പോലുമുള്ള അനാദരവായി മാത്രമേ കാണാനാവുകയുള്ളൂ. ജീവിച്ചിരിക്കുന്ന കാലത്ത് ഒരുപാട് വിവാദങ്ങളിൽപെട്ടയാളാണ് അദ്ദേഹം. എന്നാൽ മരിച്ചതിന് ശേഷവും ചാരക്കേസ് പോലുള്ള വിവാദങ്ങളിലേക്ക് അദ്ദേഹത്തിൻെറ പേര് വലിച്ചിഴക്കുന്നത് ശരിയല്ല. ഇക്കാര്യത്തിൽ എന്തെങ്കിലും പരാതിയുള്ളവ൪ മുഖ്യമന്ത്രിയുമായി ച൪ച്ച നടത്തുകയാണ് വേണ്ടത്. ഇത് പാ൪ട്ടിവേദിയിൽ ഉന്നയിക്കേണ്ട കാര്യമില്ല. മുഖ്യമന്ത്രിയോട് നേരിട്ട് പറയാവുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.