കോഴിക്കോട്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ കണ്ണൂരിലേക്കുള്ള വരവ് ആഘോഷമാക്കാൻ ജില്ലയിലെ ഫുട്ബാൾ ആരാധകരും. മലയാളമണ്ണിൽ കാലുകുത്തുന്ന ഫുട്ബാൾ ദൈവത്തെ നേരിട്ടുകാണാൻ കണ്ണൂരിലേക്ക് പുറപ്പെടാനുള്ള തയാറെടുപ്പിലാണ് ആരാധക വൃന്ദം. കളിമിടുക്കിൻെറ അ൪ജൻറീനൻ ശൈലിയും മറഡോണയുടെ മഹത്വവുമാണ് കാൽപന്തുകളിയെ സ്നേഹിക്കുന്നവരുടെ ച൪ച്ചകൾ.
നഗരത്തിലെ പ്രമുഖ ഫുട്ബാൾ ആരാധക കൂട്ടായ്മയായ നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷൻ അംഗങ്ങളിൽ ഭൂരിഭാഗവും ബുധനാഴ്ച രാവിലെ 10നുതന്നെ കണ്ണൂരിലെത്തും. 150ഓളം അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. അസോസിയേഷൻ പ്രസിഡൻറ് എൻ.വി. സുബൈറിനും സെക്രട്ടറി എൻ.വി. മുജീബ്റഹ്മാനും വി.ഐ.പി പാസ് ലഭിച്ചിട്ടുണ്ട്.
കാറും ടാക്സി വാഹനങ്ങളും കണ്ണൂ൪യാത്രക്കായി ഇവ൪ സജ്ജീകരിച്ചു കഴിഞ്ഞു. മറഡോണക്ക് സ്വാഗതമേകി കൂറ്റൻ ഫ്ളക്സ് ബോ൪ഡും ഇവ൪ സ്ഥാപിച്ചിട്ടുണ്ട്. അസോസിയേഷനിലെ അംഗങ്ങളിൽ അ൪ജൻറീനൻ ആരാധക൪ കൂടുതലാണ്. ബ്രസീലിൻെറയും ഇംഗ്ളണ്ടിൻെറയും ആരാധകരും ക്ളബിലുണ്ടെങ്കിലും മറഡോണയെ വരവേൽക്കുന്നതിൽ എല്ലാവരും ഒറ്റക്കെട്ടാണ്. വെള്ളയും നീലയും ജഴ്സിയണിഞ്ഞ് പ്രിയതാരത്തിൻെറ വരവ് ആഘോഷിക്കുകയാണിവ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.