പട്ടികവര്‍ഗ യുവതികള്‍ക്ക് ഓട്ടോറിക്ഷ

കൽപറ്റ: ജില്ലയിലെ തൊഴിൽരഹിതരായ പട്ടികവ൪ഗ യുവതികൾക്ക് സൗജന്യമായി ഓട്ടോറിക്ഷ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 160 വനിതകൾക്കാണ് സൗജന്യമായി ഓട്ടോറിക്ഷ വിതരണം ചെയ്യുന്നത്.
 അപേക്ഷക൪ വയനാട് ജില്ലയിൽ സ്ഥിരതാമസമുള്ള 18നും 40നും മധ്യേ പ്രായമുള്ളവരും എസ്.എസ്.എൽ.സി വരെയെങ്കിലും പഠിച്ചിട്ടുള്ളവരുമായിരിക്കണം. അപേക്ഷകരിൽ ഡ്രൈവിങ് പരിശീലനം നേടിയിട്ടില്ലാത്തവ൪ 2013 ഫെബ്രുവരി 15നകം പരിശീലനം നേടി ലൈസൻസ്, ബാഡ്ജ് എന്നിവ കരസ്ഥമാക്കണം.
നി൪ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ യോഗ്യതാ സ൪ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പക൪പ്പ് സഹിതം ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിൽ നൽകണം. അപേക്ഷയുടെ മാതൃക ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബ൪ 10.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.