കൊച്ചി മെട്രോ ഡി.എം.ആര്‍.സിക്കു തന്നെ -മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോ വിഷയം മന്ത്രി സഭായോഗത്തിൽ ച൪ച്ച ചെയ്തതായി മുഖ്യമന്ത്രി. യോഗത്തിനുശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.  കൊച്ചി മെട്രോ ഡി.എം.ആ൪.സിക്കു തന്നെയെന്ന സ൪ക്കാറിൻെറ നിലപാടിൽ ഒരു മാറ്റവുമില്ല. ഇതിൽ സ൪ക്കാറിനെ സംബന്ധിച്ച് വ്യക്തമായ തീരുമാനമാണുള്ളത്. എന്നാൽ, ടോം ജോസ് ഏതു സാഹചര്യത്തിലാണ് കത്തെഴുതിയതെന്ന് അദ്ദേഹത്തോട് അന്വേഷിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളും.  ഏതെങ്കിലും ഉദ്യോഗസ്ഥൻ കത്തെഴുതിയാൽ മാറുന്നതല്ല സ൪ക്കാറിൻെറ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.  
എന്നാൽ, വിദേശകമ്പനികളുമായി ചീഫ് സെക്രട്ടറിയോ ടോംജോസോ ച൪ച്ച നടത്തിയതായി തനിക്ക് അറിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി കൊച്ചി മെട്രോ, എമ൪ജിങ് കേരളയിൽ അവതരിപ്പിക്കുക വഴി കേരളത്തിൻെറ വികസന സാധ്യതകൾ മുന്നോട്ടുവെക്കുകയാണ്  ചെയ്തതെന്ന് മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

മെട്രോ വിഷയം മന്ത്രി ആര്യാടനുമായി ച൪ച്ച ചെയ്തതിനുശേഷം ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി മെട്രോ നടപ്പാക്കാൻ ശക്തമായ പിന്തുണ തന്നത് ശ്രീധരനാണ്.  ശ്രീധരനെ വിശ്വാസത്തിലെടുത്താണ് നമ്മൾ നീങ്ങിയത്. എല്ലാ പ്രവ൪ത്തനങ്ങളിലും അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. മെട്രോ ഡി.എം.ആ൪.സിക്കു തന്നെ നൽകണമെന്നാവശ്യപ്പെട്ട്  പ്രധാനമന്ത്രിക്കും  കേന്ദ്ര നഗരവികസന മന്ത്രി കമൽനാഥിനും കത്തയക്കും. താൻ 28ന് ദൽഹിയിൽ പോവുന്നുണ്ട്. അന്ന് നഗര വികസന മന്ത്രിയെ കാണാൻ തീരുമാനിച്ചിട്ടുണ്ട്.

ആരെങ്കിലും തുരങ്കം വെക്കാൻ നോക്കിയാൽ മാറുന്ന സ൪ക്കാറല്ല ഇവിടെയുള്ളത്. സ൪ക്കാ൪ സ൪ക്കാറായി തന്നെ പ്രവ൪ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ൪ ഇന്ത്യ വിമാനത്തിൽ യാത്രക്കാ൪ക്കുനേരെ ഉണ്ടായത് ഏറ്റവും വലിയ ക്രൂരതയാണെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാ൪ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.