തിരുവനന്തപുരം: കൊച്ചി മെട്രോ വിഷയത്തിൽ സിംഗപ്പൂ൪ കമ്പനിയുമായി ടോം ജോസ് ച൪ച്ച നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് പി.രാജീവ് എം.പി. ച൪ച്ച നടത്താൻ സ൪ക്കാ൪ ടോംജോസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നും കൊച്ചി മെട്രോ ഡി.എം.ആ൪.സിക്ക് തന്നെ നൽകാൻ തീരുമാനിച്ചെങ്കിൽ എന്തിനായിരുന്നു ഈ നീക്കമെന്നും രാജീവ് വാ൪ത്താസമ്മേളനത്തിൽ ചോദിച്ചു.
മുഖ്യമന്ത്രി അറിയാതെ ഇതൊന്നും നടക്കില്ല. താൻ അറിഞ്ഞല്ല ഈ നീക്കങ്ങളെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ല. ഡി.എം.ആ൪.സിയെയും ശ്രീധരനെയും പുകച്ച് ചാടിക്കാൻ ശ്രമം നടത്തിയത് മുഖ്യമന്ത്രി തന്നെയാണ്. ഒരു ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചതുകൊണ്ടു മാത്രം ഇത് അവസാനിക്കില്ലെന്നും രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.