കൽപകഞ്ചേരി: ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി സഞ്ചരിക്കുന്ന അനധികൃത മദ്യവിൽപന. വൈലത്തൂ൪, കടുങ്ങാത്തുകുണ്ട്, അയ്യായ, വെള്ളച്ചാൽ, ഇട്ടിലാക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് മൊബൈൽ മദ്യവിൽപന. ഫോണിൽ ആവശ്യപ്പെട്ടാൽ ആവശ്യക്കാരന്് മദ്യം എത്തിക്കുകയാണ് കച്ചവട രീതി. വിലയുടെ ഇരട്ടിയിലധികവും വാഹനത്തിൻെറ ചാ൪ജും ഈടാക്കും. യുവാക്കൾ, വിദ്യാ൪ഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവരാണ് ഉപഭോക്താക്കൾ. ബിവറേജ് ഷോപ്പുകൾ, ബാ൪ എന്നിവിടങ്ങളിൽ പോവാതെ ഉപഭോക്താക്കൾക്ക് ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എത്തിക്കുന്നതിനാൽ വില എത്ര കൂട്ടി വാങ്ങിയാലും പ്രശ്നമാവാറില്ല. അനധികൃത മദ്യവിൽപന തടയാൻ എക്സൈസ് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.