പൊതുതോട് കൈയേറി നിര്‍മാണം നടത്തുന്നതായി പരാതി

തലക്കടത്തൂ൪: പൊതുതോട് കൈയേറി സ്വകാര്യ വ്യക്തികൾ നി൪മാണം നടത്തുന്നതായി പരാതി. ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാട് പാറപ്പുറം റോഡിലാണ്  വലിയതോട് കൈയേറി അധികൃതരുടെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തികൾ നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തുന്നത്.
ഈ റോഡിൻെറ ഒരു ഭാഗം വ൪ഷത്തിൽ ആറുമാസത്തിലേറെ വെള്ളമൊഴുകുന്ന തോടാണ്. തോട് സ്വകാര്യ വ്യക്തികൾ വ്യാപകമായ കൈയേറിയതായി പരാതി ഉണ്ടായിരുന്നു. ഇതുമൂലം ഈ ഭാഗത്ത് താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന വീടുകളിലേക്ക് വെള്ളം കയറും. ഇതിനെതിരെ തലക്കടത്തൂ൪ പൗരസമിതി അധികൃത൪ക്ക് നൽകിയ പരാതിയിൽ ചെറിയമുണ്ടം വില്ലേജ് ഓഫിസ൪ നടത്തിയ പരിശോനയിൽ ഈ തോടിൻെറ ഇരുഭാഗത്തും കൈയേറ്റം നടന്നതായി കണ്ടെത്തിയിരുന്നു.
കൈയേറ്റം നടത്തിയിട്ടും അവ തിരിച്ച് പിടിക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഗത്ത്നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പൗരസമിതി ഭാരവാഹികൾ ആരോപിച്ചു. പൗരസമിതി വിജിലൻസിന് നൽകിയ പരാതിയെതുട൪ന്ന് അന്വേഷണം പൂ൪ത്തീകരിച്ച് റിപ്പോ൪ട്ട് നൽകിയിരുന്നു.
വിജിലൻസ് അന്വേഷണത്തിൽ തോടിൻെറ കൈയേറ്റങ്ങളും അനധികൃത നി൪മാണ പ്രവ൪ത്തനവും കണ്ടെത്തിയതിനെ തുട൪ന്ന് ചീഫ് സെക്രട്ടറി വകുപ്പുതല നടപടി സ്വീകരിക്കാൻ ശിപാ൪ശ ചെയ്തിരുന്നുവെങ്കിലും ഗ്രാമപഞ്ചായത്ത് അധികൃത൪ ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ പൗരസമിതി വിജിലൻസ് കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണെന്ന് ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.