സമാധാനപരമായ ഹജ്ജിന് പൂര്‍ണസജ്ജം-ആഭ്യന്തരമന്ത്രി

മക്ക: സമാധാനപരവും സുഗമവുമായ ഹജ്ജിനു വേണ്ട ഒരുക്കങ്ങളെല്ലാം പൂ൪ത്തിയായതായി സൗദി ആഭ്യന്തരമന്ത്രി അമീ൪ അഹ്മദ് ബിൻ അബ്ദുൽഅസീസ് അറിയിച്ചു. ഹജ്ജിനുവേണ്ടി വിവിധ സേനാവിഭാഗങ്ങൾ നടത്തിയ തയാറെടുപ്പുകൾ പരിശോധിച്ച ശേഷം വാ൪ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജിനു വേണ്ടി വിവിധ രാജ്യങ്ങളിൽ നിന്നെത്തിച്ചേരുന്ന അല്ലാഹുവിൻെറ അതിഥികൾക്ക് വിവേചനരഹിതമായ സൗകര്യമാണ് രാജ്യം ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹജ്ജിനിടയിൽ സമാധാനഭംഗമുണ്ടാക്കുന്ന തരത്തിലുള്ള ഭീഷണിയൊന്നും നിലവിലില്ലെന്നും അത്തരത്തിലുള്ള ഒരു ശ്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും അമീ൪ പറഞ്ഞു. ഇറാൻെറ ഭാഗത്തുനിന്നു വല്ല ഭീഷണിയുമുണ്ടോ എന്ന ചോദ്യത്തിന് ആ രാജ്യത്തുനിന്നുള്ള തീ൪ഥാടക൪ വളരെ നല്ല നിലയിലാണ് കഴിയുന്നതെന്ന് അദ്ദേഹം പ്രത്യാശിച്ചു. എല്ലാ തീ൪ഥാടകരെയും ഞങ്ങൾ ഒരുപോലെയാണ് കാണുന്നത്. ഏതെങ്കിലും ഒരു വിഭാഗമോ നാട്ടുകാരോ രാഷ്ട്രീയലക്ഷ്യം നേടാനോ അഭിപ്രായഭേദം പ്രകടിപ്പിക്കാനോ ഉള്ള അവസരമായി ഹജ്ജിനെ കാണുകയില്ലെന്നാണ് വിശ്വാസം. ഹാജിമാ൪ വരുന്നത് ദൈവപ്രീതി കാംക്ഷിച്ച് അവരുടെ ബാധ്യത നിറവേറ്റാനാണ്. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സിറിയൻ പ്രതിസീന്ധി അടക്കമുള്ള നി൪ഭാഗ്യകരമായ സംഭവവികാസങ്ങളൊന്നും ഇവിടെ പ്രതിഫലിക്കില്ല എന്നാണ് കരുതുന്നത്-അമീ൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.