കടബാധ്യത: ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

കൽപ്പറ്റ: കടബാധ്യത മൂലം വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ക൪ഷകൻ മരിച്ചു. സുൽത്താൻ ബത്തേരി പഴുപ്പത്തൂ൪ ചെമ്പൻകൊല്ലി നാലാംനടിയിൽ ശിവൻ (65) ആണ് മരിച്ചത്. കഴിഞ്ഞ 11ന് വീട്ടുമുറ്റത്ത് വിഷം കഴിച്ച് അവശനിലയിൽ കണ്ട ഇയാളെ ബത്തേരി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12.30ഓടെയാണ് മരിച്ചത്.

വിവിധ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലുമായി നാലര ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.