അനധികൃതമായി സര്‍ച്ച് ലൈറ്റ് അടിച്ചു; പൊലീസ് തടഞ്ഞു

കൊച്ചി: ആലുവയിലെ ക്രൈസ്തവ ദേവാലയത്തിന്റെ ആഘോഷചടങ്ങുകളുമായി ബന്ധപ്പെട്ട് ആകാശത്തേക്ക് സ൪ച്ച് ലൈറ്റ് അടിച്ചത് പൊലീസ് തടഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ നിശ്ചിത ദൂരപരിധിയിൽ ഇത്തരത്തിൽ സ൪ച്ച് ലൈറ്റ് അടിക്കണമെങ്കിൽ വിമാനത്തവാളത്തിലെ എയ൪ട്രാഫിക് കൺട്രോൾ ടവറിൽ നിന്ന് മുൻകൂ൪ അനുമതി വാങ്ങേണ്ടതാണ്. ഇത്തരത്തിൽ അനുമതി വാങ്ങാതെയാണ് സ൪ച്ച് ലൈറ്റ് അടിച്ചത്.

വിമാനത്താവള കമ്പനി നൽകിയ പരാതിയെ തുട൪ന്നാണ് പൊലീസ് എത്തി സ൪ച്ച് ലൈറ്റ് അടിക്കുന്നത് തടഞ്ഞത്. വ്യോമയാന സുരക്ഷാനിയമം ലംഘിച്ചതിന് അധികൃത൪ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.