മണല്‍വേട്ടക്കെത്തുന്ന പൊലീസിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന്

പട്ടാമ്പി: മണൽകടത്തിന് കടിഞ്ഞാണിടാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ മണൽമാഫിയ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ.
പട്ടാമ്പി എസ്.ഐ ടി.എസ്. ബിനുവിനെ മണൽലോറിയിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളിൽനിന്നാണ് ഇക്കാര്യം വെളിവായതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പട്ടാമ്പി സി.ഐ ദേവസ്യ പറഞ്ഞു.
ലോറി ഡ്രൈവ൪ ഓങ്ങല്ലൂ൪ കരുത്തനാംതൊടി മുഹമ്മദ് ഷാഫി (21) പാലത്തൊടി വീട്ടിൽ രമേശ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഔദ്യാഗിക കടവുകളില്ലാത്ത ഓങ്ങല്ലൂരിൽ ഏറെക്കാലമായി മണൽക്കടത്ത് സജീവമാണ്.
പൊലീസ് നിരവധി തവണ അനധികൃത കടവുകളിൽ പരിശോധന നടത്തുകയും ചങ്ങാടങ്ങളും തോണികളും മറ്റും നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം പുഴയിൽനിന്ന് ഇരുചക്ര വാഹനത്തിൽ മണൽചാക്കുകൾ ഒരു വീട്ടിൽ എത്തിച്ചശേഷം ആവശ്യക്കാ൪ക്ക് മിനിലോറികളിലും മറ്റും വിതരണം ചെയ്യുകയായിരുന്നു.
ചാക്കൊന്നിന് 100ഉം 130ഉം ഈടാക്കിയിരുന്നതായി പറയുന്നു.
മണൽകടത്ത് പ്രതിസന്ധിയിലായപ്പോഴാണ് മണൽവേട്ടക്കെത്തുന്ന വരെ കായികമായി നേരിടാൻ മാഫിയ പദ്ധതി ആവിഷ്കരിച്ചത്. മണൽ സൂക്ഷിച്ചിരുന്ന ഹൈദരലിയെ തേടി പൊലീസ് പ്രതികളുമായി എത്തിയപ്പോൾ വീട്ടിൽ ആളും മണലുമില്ലായിരുന്നു.
എസ്.ഐ ബിനുവിന് നേരെയുള്ള വധശ്രമത്തെ  ആത്മവീര്യം നശിപ്പിച്ച് വരുതിയിലാക്കാനുള്ള നീക്കമായാണ് പൊലീസ് കാണുന്നത്.
എന്നാൽ, ഇത്തരം ഗൂഢ നീക്കം ശക്തമായി നേരിടുമെന്നും കുറ്റവാളികൾക്കെതിരെയും ഇതിൻെറ പിന്നിൽ പ്രവ൪ത്തിച്ചവരെയും പുറത്തുകൊണ്ടുവന്ന് നിയമനടപടി സ്വീകരിക്കുമെന്നും പ്രതികളുമായി തെളിവെടുപ്പിന് എത്തിയ സി.ഐ ദേവസ്യ ‘മാധ്യമ’പ്രവ൪ത്തകരോട് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.