കാസ൪കോട്: കാസ൪കോട് റെയിൽവേ സ്റ്റേഷന് സമീപം തെരുവത്തിനേയും മഡോണ ഗവ. യു.പി സ്കൂളിനെയും ബന്ധിപ്പിക്കുന്ന റോഡിൽ മാലിന്യ കൂമ്പാരം. വിവാഹ വീടുകളിൽ നിന്നും മറ്റ് വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള മാംസാവശിഷ്ടങ്ങളാണ് റോഡിൽ തള്ളുന്നത്. ചത്ത നായകളുടെയും അവശിഷ്ടങ്ങൾ റോഡരികിൽ നിക്ഷേപിക്കുന്നതായി നാട്ടുകാ൪ പരാതിപ്പെടുന്നു.
മാസങ്ങളായി ഇവിടത്തെ മാലിന്യം നീക്കം ചെയ്യാറില്ലെന്നും പറയുന്നു. രൂക്ഷ ദു൪ഗന്ധവും കൊതുകുകളും കാരണം സമീപത്തുള്ള വീട്ടുകാ൪ രോഗ ഭീതിയിലാണ്. ചില വീടുകളിലെ കുട്ടികൾക്ക് നി൪ത്താതെ പനിയും ഛ൪ദിയും പിടിപെടുന്നത് ഇത് മൂലമാണെന്നാണ് പരിസരവാസികൾ പറയുന്നത്. മാലിന്യം നീക്കം ചെയ്യേണ്ട നഗരസഭാ അധികൃത൪ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. മാലിന്യം ആരും നീക്കം ചെയ്യാനില്ലാത്തതിനാൽ നാട്ടുകാരിൽ ചില൪ പുല൪ച്ചെയും രാത്രിയിലുമായി തീയിടുകയാണ്. പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യം തീയിടുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.