ഭ്രാന്തന്‍കുറുക്കന്‍െറ കടിയേറ്റ് എട്ടുപേര്‍ ആശുപത്രിയില്‍

ശ്രീകണ്ഠപുരം: ഭ്രാന്തൻകുറുക്കൻെറ കടിയേറ്റ് എട്ടുപേ൪ ആശുപത്രിയിൽ.  കുറുക്കനെ നാട്ടുകാ൪ തല്ലിക്കൊന്നു. ബസ്സ്റ്റാൻഡ് കോട്ടൂ൪ ഭാഗങ്ങളിലായാണ് ഭ്രാന്തൻ കുറുക്കൻ ആളുകളെ കടിച്ചത്.  
ജാഫ൪ (21), രാജു (45), അനീഷ് (28), ഖദീജ (54), സുജിത്ത് (28), ബഷീ൪ (30), ഹൈറൂൺ (45) എന്നിവരെ സാരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് എട്ടുപേരെ കുറുക്കൻെറ കടിയേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. കോട്ടൂ൪ പെട്രോൾ പമ്പിനു സമീപമാണ് കുറുക്കനെ നാട്ടുകാ൪ അടിച്ച് കൊന്നത്. പ്രദേശത്ത് ജനങ്ങൾ ഭീതിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.