കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുൻവശത്ത് റോഡ് നന്നാക്കാൻ കരാ൪ ഉറപ്പിച്ചിട്ടും പണി തുടങ്ങുന്നില്ല. രോഗികൾക്കും ജീവനക്കാ൪ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തക൪ന്ന റോഡ് നന്നാക്കാൻ കരാറായിട്ട് കുറേ നാളുകളായി. ആശുപത്രിക്കുമുന്നിൽ മെറ്റലുമടിച്ചിട്ടുണ്ട്. മെറ്റൽ ആളുകൾ ചവിട്ടിയും വാഹനങ്ങൾ കയറിയും പലഭാഗത്തേക്ക് തെറിച്ചുപോവുകയാണ്. എന്നാൽ, ടാറ് കിട്ടാത്തതിനാലാണ് പണി തുടങ്ങാത്തത് എന്നാണ് പി.ഡബ്ള്യൂ.ഡി ഓവ൪സിയ൪ പറയുന്നത്. കെട്ടിടങ്ങൾക്കിടയിലൂടെയുള്ള റോഡുകൾ കുറച്ച് സ്ഥലത്തേക്ക് മാത്രമായതുകൊണ്ട് 10-12 ബാരൽ ടാ൪ മതിയാകും. ഇത് കരാറുകാ൪ കൊച്ചിയിൽ പോയി ലോറിയിൽ കൊണ്ടുവരണം. കുറച്ച് സ്ഥലംമാത്രം ടാറ് ചെയ്യാനായി ഇത്രയധികം ബുദ്ധിമുട്ടാൻ കരാറുകാ൪ തയാറാവാത്തതാണ് ജോലി വൈകുന്നതിനു കാരണം. ടാറ് കൊണ്ടുവരുന്നതിനുള്ള കാശ് അടച്ചിട്ടുണ്ടെന്നും അടുത്തയാഴ്ചയോടെ ടാറ് എത്തുമെന്നുമാണ് അധികൃത൪ പറയുന്നത്. ഇതുകൊണ്ടുവന്നാലുടൻ പ്രവൃത്തി തുടങ്ങുമെന്നും ഓവ൪സിയ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.