അമിതവണ്ണം കുറക്കാന്‍ മത്സ്യഫെഡ് ഗുളിക

കോഴിക്കോട്: അമിതവണ്ണവും  ശരീരത്തിലെ കൊഴുപ്പും നിയന്ത്രിക്കാൻ തങ്ങൾ പുറത്തിറക്കിയ ‘കൈറ്റോൺ’ ഗുളിക ഫലപ്രദമാണെന്ന് മത്സ്യഫെഡ്  ഭാരവാഹികൾ അറിയിച്ചു. കടൽ ചെമ്മീൻ,ഞണ്ട് എന്നിവയുടെ പുറന്തോടിൽനിന്ന് വേ൪തിരിച്ചെടുക്കുന്ന ‘കൈറ്റോസാൻ’ ഉപയോഗിച്ചാണ് മത്സ്യഫെഡിൻെറ കൊല്ലം നീണ്ടകര ഫാക്ടറിയിൽ കൈറ്റോൺ ഗുളിക നി൪മിക്കുന്നത്.
  ആഹാരത്തിലെ മുഴുവൻ കൊഴുപ്പും കൈറ്റോൺ വലിച്ചെടുത്ത് പുറംതള്ളുന്നതിനൊപ്പം അമിതവണ്ണം കുറയാനും രക്തസമ്മ൪ദം നിയന്ത്രിക്കാനും ഇത് സഹായകമാണെന്ന് മത്സ്യഫെഡ് ജില്ലാ മാനേജ൪ ടി.വി. രമേശൻ പറഞ്ഞു.  
ഫിൻലൻഡിലെ ഹെൽസിങ്കിയിൽ നടത്തിയ ഗവേഷണത്തിൽ ചെമ്മീൻ തൊണ്ടിലടങ്ങിയ കൈറ്റോസാൻ അമിതവണ്ണം തടഞ്ഞ് രക്തസമ്മ൪ദം നിയന്ത്രിക്കാൻ ഏറെ ഫലപ്രദമാണെന്ന് സ്ഥിരീകരിച്ചതായി മത്സ്യഫെഡിൻെറ ലഘുലേഖയിൽ പറയുന്നു.
ഭക്ഷണത്തിന് അര മണിക്കൂ൪മുമ്പ് ശുദ്ധമായ പച്ചവെള്ളമോ,തിളപ്പിച്ചാറിയ ശുദ്ധജലമോ   ഉപയോഗിച്ചേ ഗുളിക കഴിക്കാവൂ. മറ്റ് പാനീയങ്ങൾക്കൊപ്പം കഴിച്ചാൽ  ഗുണം കുറയും. ഹൃദ്രോഗികൾ, ഗ൪ഭിണികൾ, മുലയൂട്ടുന്നവ൪, തൈറോയിഡ്, പൈൽസ് രോഗികൾ എന്നിവ൪ ഡോക്ടറുടെ നി൪ദേശപ്രകാരം മാത്രമേ കൈറ്റോൺ കഴിക്കാവൂ. ഫുഡ് സപ്ളിമെൻറായാണ് ഈ ഗുളികക്ക് അംഗീകാരമുള്ളത്.
വിദേശ രാജ്യങ്ങളിൽ 60 കൈറ്റോൺ ഗുളികയടങ്ങുന്ന പാക്കറ്റിന് ആയിരം രൂപയോളം വിലവരുമ്പോൾ മത്സ്യഫെഡിൻെറ കൈറ്റോണിന് 210 രൂപയെ വിലയുള്ളൂ. 140 രൂപക്ക് 40 ഗുളികയുടെയും 105 രൂപക്ക് 30 ഗുളികയുടെയും പാക്കറ്റുകൾ മത്സ്യഫെഡ് പുറത്തിറക്കുന്നുണ്ട്. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ മുഖേന വിറ്റഴിച്ചിരുന്ന ഗുളിക പ്രധാന സഹകരണ സ്റ്റോറുകളിൽ ലഭ്യമാണ്. വെസ്റ്റ്ഹിൽ മത്സ്യഫെഡ് ഓഫിസിനുമുന്നിൽ കൈറ്റോൺ വിൽപനക്ക് പ്രത്യേക സ്റ്റാളുമുണ്ട്.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.