കീടനാശിനി തളിച്ച പച്ചക്കറികള്‍ പ്രോസ്റ്റേറ്റ് കാന്‍സറിന് കാരണമാകുന്നു

കൊച്ചി: കീടനാശിനി തളിച്ച പച്ചക്കറികളും പഴങ്ങളും പ്രോസ്റ്റേറ്റ് കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തൽ. ജനസംഖ്യാടിസ്ഥാന കാൻസ൪ റജിസ്ട്രി കണക്ക് പ്രകാരം കേരളത്തിൽ ഒരു ലക്ഷം പുരുഷന്മാരിൽ ഏഴു പേ൪ക്ക് പ്രോസ്റ്റേറ്റ് ക്യാൻസ൪ ഉണ്ടെന്നാണ് കണക്ക്. കേരളത്തിൽ എല്ലാവിധം അ൪ബുദരോഗികളെയുമെടുത്താൽ 7-8 ശതമാനം പ്രോസ്റ്റേറ്റ് ക്യാൻസ൪ ബാധിതരാണ്. 1982നു മുമ്പത്തെ കണക്കുപ്രകാരം ഒരുലക്ഷം പുരുഷന്മാരിൽ മൂന്നു പേ൪ക്ക് മാത്രമാണ് പ്രോസ്റ്റേറ്റ് ക്യാൻസ൪ ഉണ്ടായിരുന്നത്. സാധാരണ നിലയിൽ പ്രോസ്റ്റേറ്റ് ക്യാൻസ൪ ബാധിച്ചവ൪ക്ക് കാര്യമായ രോഗലക്ഷണങ്ങളുണ്ടാകാറില്ല. ലക്ഷണം കണ്ടുവരുമ്പോഴേക്കും രോഗം മാരകമായ അവസ്ഥയിലാകും.

 മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് ലക്ഷണം. നേരത്തേതന്നെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണിത്. മുൻകാലങ്ങളിൽ രോഗികളുടെ വൃഷ്ണങ്ങൾ നീക്കം ചെയ്യുന്നതായിരുന്നു ചികിത്സാരീതി. എന്നാൽ, ഇപ്പോൾ അവയവങ്ങൾ സംരക്ഷിച്ചാണ് ചികിത്സ.

പ്രോസ്റ്റേറ്റ് കാൻസ൪ ദിനംതോറും ഏറിവരികയാണെന്നും മുൻ വ൪ഷങ്ങളെ അപേക്ഷിച്ച് ചികിത്സയിലും വൻ മുന്നേറ്റമുണ്ടായിട്ടുണ്ടെന്നും എസ്സിജിയിലെ സീനിയ൪ കൺസൾട്ടൻറും റേഡിയേഷൻ ഓങ്കോളജിസ്റ്റുമായ ഡോ. കുമാ൪ സ്വാമി വാ൪ത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

ഏറ്റവുമധികം ആധുനികമായ ചികിത്സാരീതി റോബോട്ടിക് റേഡിയോ സ൪ജറിയാണ്. ഈ രീതിയിൽ ചികിത്സ രണ്ടാഴ്ച മാത്രമേ നീളൂ. സാധാരണ റേഡിയേഷൻ ചികിത്സക്ക് എട്ടാഴ്ച വേണ്ടിവരും. മികച്ച ഫലം ഉറപ്പാക്കാൻ പ്രാരംഭ റേഡിയോ തെറാപ്പിയും മൂന്നു സിറ്റിങിലുള്ള സൈബ൪ നൈഫ് ബൂസ്റ്റ് ചികിത്സയും സംയോജിപ്പിക്കുന്ന രീതിയും ഗുണകരമാണ്. ആധുനിക കാലഘട്ടത്തിലെ റേഡിയേഷൻ ചികിത്സയിലും റേഡിയോ സ൪ജറിയിലും പാ൪ശ്വഫലങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ജീവിതശൈലി വ്യത്യാസപ്പെടുത്തിയും ഭക്ഷണക്രമം നിയന്ത്രിച്ചും പ്രോസ്റ്റേറ്റ് ക്യാൻസ൪ ഉണ്ടാകുന്നത് തടയാനാകും.

50 വയസ്സ് പിന്നിട്ടവ൪ പ്രോസ്റ്റേറ്റ് സ്പെസിഫൈ ആൻഡിജൻ ടെസ്റ്റ് (പി.എസ്.എ ടെസ്റ്റ്) നടത്തുന്നത് ഉചിതമാണ്. കുടുംബത്തിൽ ആ൪ക്കെങ്കിലും മുമ്പ് ഈ രോഗം ഉണ്ടായിട്ടുണ്ടെങകിൽ 35 വയസ്സു മുതൽ തന്നെ പരിശോധന ആരംഭിക്കണം. ഹോ൪മോൺ ചികിത്സയിലും കീമോ തെറാപ്പിയിലും ഏറെ മുന്നേറ്റമുണ്ടായതോടെ ഈ രോഗം ബാധിച്ചവരുടെ മരണസംഖ്യ കുറഞ്ഞുവന്നിട്ടുണ്ട്. രക്ഷപ്പെടുന്നവ൪ക്ക് മികച്ച ഗുണനിലവാരത്തിലുള്ള ജീവിതം തുടരാനുമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഇന്ത്യയിൽ രണ്ടു കേന്ദ്രങ്ങളിൽ മാത്രമാണ് ചികിത്സ ലഭിക്കുന്നത്. അതിലൊന്ന് ബാംഗ്ളൂ൪ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ഹെൽത്ത് കെയ൪ ഗ്ളോബൽ എൻറ൪ പ്രൈസസ് ലിമിറ്റഡ് (എച്ച്.സി.ജി) ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.