മുളകുപൊടി വിതറിയ രണ്ടുപേര്‍ പിടിയില്‍

ചങ്ങനാശേരി: തിയറ്ററിൽ സിനിമകാണാൻ എത്തിയവ൪ക്കുനേരെ മുളകുപൊടി വിതറിയ രണ്ടുപേ൪ പിടിയിൽ. ചങ്ങനാശേരി പുഴവാത് സ്വദേശി ആദിൽ അൻസാരി (28), സുഹൃത്ത് പുതുപ്പള്ളി സ്വദേശി ഫൈസൽ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 8.30ന് പെരുന്ന സ്വകാര്യബസ്സ്റ്റാൻഡിന് എതി൪വശത്തെ തിയറ്ററിൽ ടിക്കറ്റെടുക്കാൻ നിന്നവ൪ക്കുനേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇവരെ ചങ്ങനാശേരി എസ്.ഐ അനൂപ് ജോസിൻെറ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.