ഒല്ലൂ൪: നിരവധി കേസുകളിൽ പ്രതിയായ നാലുപേരെ ഒല്ലൂ൪ പൊലീസ് പിടികൂടി. മരത്താക്കര പൂഴമ്പള്ളം കുന്നമ്പത്ത് വീട്ടിൽ വിജിത്ത് എന്ന ജൂട്ട് (26), മരത്താക്കര കുരുവിച്ചാംകുഴി ഡിജോ (22), പുഴമ്പള്ളം തിരുത്തോളി വീട്ടിൽ സുനീഷ് (22), കല്ലൂ൪ അത്താണിക്കുഴി നിശാന്ത് (26) എന്നിവരെയാണ് ഒല്ലൂ൪ എസ്.ഐ ആ൪. സുജിത്കുമാറിൻെറ നേതൃത്വത്തിൽ പിടികൂടിയത്. 2010ൽ അബി എന്നയാളെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതാണ് ജൂട്ടിൻെറ പേരിൽ കേസ്. ഒട്ടേറെ കവ൪ച്ചാ കേസുകളിലും അടിപിടികേസുകളിലും പ്രതികളായ ഇവ൪ ജാമ്യത്തിലായിരുന്നു. സീനിയ൪ സിവിൽ ഓഫിസ൪ ശെൽവകുമാ൪, സി.പി.ഒമാരായ പ്രദീപ്കുമാ൪, പ്രദീപൻ, ശിവദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.