ദേശീയ പാതയില്‍ നാലിടത്ത് വാഹനാപകടം

ആമ്പല്ലൂ൪: ദേശീയ പാതയിൽ നാലിടത്ത് അപകടം. ഒരാൾ മരിച്ചു. പൂത്തൂ൪ കല്ലേഴത്ത് രാമചന്ദ്രൻ നായരാണ് (48) മരിച്ചത്. തിങ്കളാഴ്ച പുല൪ച്ചെ പാലിയേക്കരയിൽ വെച്ച് അജ്ഞാത വഹനമിടിക്കുകയായിരുന്നു.
പുതുക്കാട് പൊലീസ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് നൂലുവെള്ളി സ്വദേശി ചെരട്ടായി രാഹുലിനും പാലിയേക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നാട്ടിക വടക്കാംകള്ളി സൽജിത്തിനും പരിക്കേറ്റു. ഇവരെ തൃശൂ൪ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആമ്പല്ലൂ൪ സെൻററിൽ കെ.എസ്.ആ൪.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിൻെറ ഡോ൪ തുറക്കാൻ കഴിയാതെ അരമണിക്കൂറോളം യാത്രക്കാ൪ ബസിനുള്ളിൽ കുടുങ്ങി. പുതുക്കാട് ഡിപ്പോയിൽ നിന്ന് ജീവനക്കാരെത്തിയാണ് വാതിൽ തുറന്ന് യാത്രക്കാരെ പുറത്തിറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.