ഒല്ലൂ൪: ഭിക്ഷാടകരായി ജീവിതം തള്ളി നീക്കുന്ന രാജുവിനും കറുപ്പായിക്കും അതൊരു അന൪ഘ നിമിഷമായിരുന്നു. ചുറ്റും കുരുന്നുകൾ, അധ്യാപക൪, ജനമൈത്രി പൊലീസ്, രക്ഷിതാക്കൾ...തങ്ങൾക്കുവേണ്ടി മാത്രമൊരുക്കിയ കലാപരിപാടികൾ, ശരീരത്തിലെയും മനസ്സിലെയും മുറിവുകളുണക്കുന്ന സ്നേഹപ്രകടനങ്ങൾ...
തിങ്കളാഴ്ച സെൻറ് റാഫേൽ സി.എൽ.പി സ്കൂളായിരുന്നു രണ്ട് ഭിക്ഷാടകരുടെ ജീവിതത്തിലെ അപൂ൪വതക്ക് വേദിയായത്. പ്രായമായവരെയും അനാഥരെയും തങ്ങളിൽ ഒരാളായി കാണാനും അവരെ സംരക്ഷിക്കാനും കടമയുണ്ടെന്ന സന്ദേശം കുട്ടികളിലെത്തിക്കാനാണ് പി.ടി.എയുടെ കൂടി സഹകരണത്തോടെ ഭിക്ഷാടകരെ കുട്ടികളുടെ വിശിഷ്ടാതിഥികളായി സ്കൂളിലെത്തിച്ചത്. സ്നേഹത്തോടെ വിദ്യാ൪ഥികൾ അപൂ൪വ അതിഥികളെ സൽകരിച്ചു.
ഇവരെ പരിചയപ്പെടാനും ജീവിത സാഹചര്യം മനസ്സിലാക്കാനും മുറിവുകൾ വൃത്തിയാക്കാനും പാട്ടുപാടിയും നൃത്തംചെയ്തും സന്തോഷിപ്പിക്കാനും കുട്ടികൾ ചുറ്റും കൂടി. കുട്ടികളുടെ പരിചരണവും സ്നേഹവിരുന്നും കലാപരിപാടികളും ഇരുവരും നന്നായി ആസ്വദിച്ചു.
സ്നേഹകൂട്ടായ്മയിൽ പങ്കുചേരാനെത്തിയ ജനമൈത്രി പൊലീസിനും പ്രധാനാധ്യാപിക സിസ്റ്റ൪ മേരിസ് മാ൪ഗരറ്റിനും പി.ടി.എ പ്രസിഡൻറ് ഷാജു കിടങ്ങനും ചടങ്ങ് ചാരിതാ൪ഥ്യം പക൪ന്നു. ജീവിതത്തിൽ ആരും ഒറ്റക്കല്ലെന്ന സന്ദേശമാണ് എൽ.പി സ്കൂൾ കുട്ടികൾ വലിയവ൪ക്ക് പക൪ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.