മന്ത്രി ജയലക്ഷ്മിക്കെതിരായ കേസ് 18ലേക്ക് മാറ്റി

മാനന്തവാടി: മന്ത്രി ജയലക്ഷ്മിക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് കെ.പി. ജീവൻ നൽകിയ സ്വകാര്യ അന്യായം പരിഗണിക്കുന്നത് ഒക്ടോബ൪ 18ലേക്ക് മാറ്റി. മാനന്തവാടി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി. ദീപു ആണ് തിങ്കളാഴ്ച കേസ് പരിഗണിച്ചത്. പരാതിക്കാരനിൽനിന്ന് കോടതി മൊഴിയെടുത്തു. കൂടുതൽ തെളിവുകൾ 18ന് ഹാജരാക്കാനും ഉത്തരവായി.
എസ്.ബി.ഐ മാനന്തവാടി ശാഖ മാനേജ൪ കോടതിയിൽ ഹാജരായെങ്കിലും നോട്ടീസിൽ തീയതി തെറ്റായി നൽകിയതിനാൽ 2011ലെ ജയലക്ഷ്മിയുടെ അക്കൗണ്ടിലെ മുഴുവൻ രേഖകളും ഹാജരാക്കാൻ സമൻസ് അയക്കാൻ ഉത്തരവായി. മന്ത്രി നാമനി൪ദേശ പത്രികയോടൊപ്പം സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യത തെറ്റായാണ് രേഖപ്പെടുത്തിയതെന്നും തെരഞ്ഞെടുപ്പ് ചെലവിൽ കണക്കിൽ കൃത്രിമം നടത്തിയെന്നുമാരോപിച്ചാണ് ജീവൻ പരാതി നൽകിയത്. അന്യായക്കാരനു വേണ്ടി ഹൈകോടതി അഭിഭാഷകനായ സി.എസ്. ഋത്വിക് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.