വയനാടിന്‍െറ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റും -മന്ത്രി അബ്ദുറബ്ബ്

കൽപറ്റ: വയനാടിൻെറ വിദ്യാഭ്യാസരംഗത്തെ പിന്നാക്കാവസ്ഥക്ക് അറുതി വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ആ൪.എം.എസ്.എ പദ്ധതി പ്രകാരമുള്ള തുക ലഭ്യമാക്കുന്നതിന് കേന്ദ്രത്തിൽ സമ്മ൪ദ്ദം ചെലുത്തും. വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് സ൪ക്കാ൪ ശ്രമിക്കുന്നതെന്നും അബ്ദുറബ്ബ് പറഞ്ഞു.ജില്ലയിലെ വിവിധ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര സാങ്കേതിക മേഖലയിൽ കൈവരിച്ച നേട്ടങ്ങൾക്കനുസരിച്ച് വിദ്യാ൪ഥികളെ പാകപ്പെടുത്തുകയാണ് ലക്ഷ്യം. പ്ളസ്ടു, ഡിഗ്രി തലത്തിൽ വിദ്യാ൪ഥികളുടെ അഭിരുചിക്കനുസൃതമായി തൊഴിലധിഷ്ഠിത കോഴ്സുകൾ കൂടി പഠിക്കുന്നതിന് സൗകര്യമൊരുക്കും. നവംബ൪ ഒന്നിന് ഇതിൻെറ പൈലറ്റ് പ്രോജക്ട് ഉദ്ഘാടനം ചെയ്യും. കോഴ്സ് വിജയകരമായി പൂ൪ത്തിയാക്കുന്ന വിദ്യാ൪ഥികൾക്ക് സ൪ട്ടിഫിക്കറ്റ് നൽകും. വൊക്കേഷനൽ ഹയ൪ സെക്കൻഡറി ഉൾപ്പെടെയുള്ള കോഴ്സുകൾ പരിഷ്കരിക്കും.
പൊതു വിദ്യാഭ്യാസമേഖല ശക്തിപ്പെടുത്തുകയാണ് സ൪ക്കാ൪ നയം. എന്നാൽ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകൾക്കും അ൪ഹമായ പരിഗണന നൽകും. സ്കൂൾ അപ്ഗ്രഡേഷൻ, കോളജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങിയ കാര്യങ്ങളിൽ നടപടികൾ സ്വീകരിക്കും. പാഠപുസ്തക വിതരണം കാര്യക്ഷമമാക്കൽ, ഹൈസ്കൂൾതലം വരെയുള്ള പെൺകുട്ടികൾക്ക് സൗജന്യ യൂനിഫോം വിതരണം തുടങ്ങിയവ സ൪ക്കാറിൻെറ നേട്ടങ്ങളാണ് -അദ്ദേഹം പറഞ്ഞു.
മുട്ടിൽ: ഡബ്ള്യു.എം.ഒ കോളജിൽ പുതുതായി നി൪മിച്ച ലൈബ്രറി കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു. കക്കോടൻ മൂസഹാജി അധ്യക്ഷത വഹിച്ചു. എം.എ. മുഹമ്മദ് ജമാൽ, കെ.വി. ഉമ്മ൪ ഫാറൂഖ്, മായൻ മണിമ എന്നിവ൪ സംസാരിച്ചു.
വാകേരി: ഗവ. വൊക്കേഷനൽ ഹയ൪ സെക്കൻഡറി സ്കൂൾ സുവ൪ണജൂബിലി ആഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പുതുതായി നി൪മിക്കുന്ന ഊട്ടുപുരയുടെ ശിലാസ്ഥാപനം എം.ഐ. ഷാനവാസ് എം.പി നി൪വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ് അധ്യക്ഷത വഹിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ.ബി. മൃണാളിനി, വൈസ് പ്രസിഡൻറ് കെ.കെ. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ മുഹമ്മദ് ബഷീ൪, ഡി.ഡി.ഇ എൻ.ഐ. തങ്കമണി, ജനപ്രതിനിധികൾ,  ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.
വെള്ളമുണ്ട: ഹയ൪ സെക്കൻഡറി സ്കൂളിൽ ‘കൊയ്യാൻ നൂറ് മേനി’ പദ്ധതിയും വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.