മല്ലപ്പള്ളി: ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ എം.എൽ.എയുടെയും ആ൪.ഡി.ഒയുടെയും നേതൃത്വത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ കടലാസിൽ ഒതുങ്ങി.
ബസ് സ്റ്റാൻഡ് റോഡിൻെറ ഇരുവശത്തും വാഹനങ്ങൾ പാ൪ക്കുചെയ്യുന്നത് നിരോധിച്ചെങ്കിലും നടപ്പായിട്ടില്ല. വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ബോ൪ഡുകൾ ഇപ്പോഴും റോഡിലേക്ക് ഇറക്കിവെച്ചിരിക്കുകയാണ്. മല്ലപ്പള്ളി -തിരുവല്ല റോഡിൻെറ ഒരുവശത്ത് പാ൪ക്കുചെയ്യാൻ പാടില്ലെന്ന് ബോ൪ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ റോഡിൻെറ ഇരു വശത്തും നി൪ത്തുന്നുണ്ട്.
സ്വകാര്യ വാഹനങ്ങൾ ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങുന്നത് തടഞ്ഞതായാണ് തീരുമാനമെങ്കിലും വാഹനങ്ങൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നുണ്ട്. തിരുവല്ലയിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ ബൈപാസ് വഴി പോകണമെന്ന് തീരുമാനിച്ചെങ്കിലും ബസുകൾ മാത്രമാണ് നിയമം പാലിക്കുന്നത്. നിയമങ്ങൾ നടപ്പാക്കാൻ പൊലീസോ മറ്റ് അധികാരികളോ ഇല്ലാത്തതാണ് പ്രശ്നം.
തിരക്കേറിയ രാവിലെയും വൈകുന്നേരവും പൊലീസിൻെറ സേവനം ലഭ്യമാക്കാൻ താലൂക്ക് വികസന സമിതിയോഗം തീരുമാനിച്ചെങ്കിലും പേരിന് ഒരാൾ വല്ലപ്പോഴും എത്തി കാഴ്ചക്കാരനായി നോക്കിനിൽക്കുന്ന അവസ്ഥയാണ്.
ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൊലീസിൻെറ സേവനം ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.