നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍

മണിമല: മണിമലയിൽ കഴിഞ്ഞദിവസങ്ങളിൽ നടന്ന വിവിധ മോഷണക്കേസുകളിലെ പ്രതി അറസ്റ്റിലായി. കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു എന്നറിയപ്പെടുന്ന കൊല്ലം ചിറയിൽ പുത്തൻകളം നന്ദുഭവൻ ബാബു(50)ആണ് അറസ്റ്റിലായത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പതിനഞ്ചോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മണിമല ബസ് സ്റ്റാൻഡിന് സമീപത്തെ ചിറയിൽ ജോൺസൻെറ വീട്ടിൽനിന്ന് 10 പവനും 15000 രൂപയും കോഴിക്കടയിൽനിന്ന് 10000 രൂപയും പെട്രോൾ പമ്പിൽനിന്ന് 20000 രൂപയും കവ൪ന്ന കേസിലാണ് അറസ്റ്റു ചെയ്തത്.  
മണിമലയിൽ മോഷണം നടത്തുന്നതിൻെറ തലേദിവസം ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലാണ് താമസിച്ചത്. ലോഡ്ജിൽ നൽകിയ വീട്ടുപേര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെകുറിച്ച വിവരങ്ങൾ ലഭിച്ചത്. മണിമലയിലെ മോഷണത്തിനുശേഷം പ്രതി ബംഗളൂരു ഭാഗത്തേക്ക് കടന്നതായി ടെലിഫോൺ ടവ൪ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനുശേഷം തിരികെയെത്തി കഴിഞ്ഞ ആറിന് മുണ്ടക്കയത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലും മോഷണം നടത്തി. ശേഷം ബൈക്കിൽ തൃശൂ൪ ഭാഗത്തേക്ക് പോകുന്നതിനിടെ ഒല്ലൂരിൽ പൊലീസ് സംഘം പരിശോധന നടത്തുന്നതുകണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ എതിരേ വന്ന ലോറിയിൽ തട്ടി പരിക്കേൽക്കുകയും പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട വാഹനം മോഷ്ടിച്ചതാണെന്നും പരിക്കേറ്റത് പ്രതിക്കാണെന്നും  ഒല്ലൂ൪ പൊലീസ് തിരിച്ചറിയുന്നത്. തുട൪ന്ന് ചോദ്യം ചെയ്തപ്പോഴാണ് മണിമലയിലേതടക്കം നിരവധി മോഷണപരമ്പരകളുടെ ചുരുളഴിയുന്നത്.
സി.ഐ സി.ജെ. ജോൺസൺ, എസ്ഐ രവി, പി.സി. തോമസ്, പി.വി. വ൪ഗീസ്, സുലൈമാൻ, അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.